ഷാഫി ആഭിചാരക്കൊലയുടെ മുഖ്യആസൂത്രകൻ !! ഷാഫി ലൈംഗിക വൈകൃതത്തിന് അടിമ.കുഴി നേരത്തേ തയ്യാറാക്കി.പത്മ പണം ചോദിച്ചപ്പോള്‍ കഴുത്തില്‍ കയര്‍ കുരുക്കി ബോധം കെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി :ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോചന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും കൊച്ചി കമ്മീഷണർ എസ് നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ മുഹമ്മദ് ഷാഫിയും ഭഗവല്‍ സിംഗും ലൈലയും നടത്തിയ ക്രൂരകൃത്യം വിശദീകരിച്ചുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്ധവിശ്വാസത്തിന്റെയും ആഭിചാരക്രിയയുടെയും പേരിലായിരുന്നു കൊലപാതകമെന്നും വ്യക്തമാക്കുന്നുണ്ട്.പത്മയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ കാണാതായ ദിവസം രാവിലെ 10.15ഓടെ എറണാകുളം ചിറ്റൂര്‍ റോഡില്‍ നിന്നും വെള്ള കളറിലുള്ള സ്‌കോര്‍പിയോയില്‍ പത്മയെ കയറ്റി കൊണ്ടുപോയതായി സിസിടിവി ക്യാമറ പരിശോധയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയിലേക്ക് എത്തിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാഫി സ്ഥിരം കുറ്റവാളിയാണ്. ചോദ്യം ചെയ്യലിൽ ഷാഫി ആദ്യം വിവരങ്ങൾ പറഞ്ഞില്ല. പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ് ഷാഫി. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയാണ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ്. ഇയാൾ ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആഗ്രഹം നടപ്പക്കാൻ ആളുകളെ ഏതു തരത്തിലും വീഴ്ത്താനുള്ള ശേഷി ഇയാൾക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാൾ പ്രവർത്തിക്കും.

ശ്രീദേവി എന്ന പേരിൽ ഫെയ്‌‌സ്‌ബുക്കിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ ഭഗവൽ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീട് ഇയാളെ ഭഗവൽ സിങും ഭാര്യയും പൂർണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തി. ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്.

ഭഗവൽ സിങ്ങിന്റെയും ലൈലയുടേയും പേരിൽ മുൻപ് കേസുകളുള്ളതായി അറിവില്ല. റെക്കോഡിക്കലി ക്രിമിനൽ കേസില്ല. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികൾ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി. ആഭിചാരക്കൊല കേസിൽ അന്വേഷണ സംഘത്തെ കമ്മീഷണർ അഭിനന്ദിച്ചു. സാധാരണ കേസല്ലെന്ന് ആദ്യം തന്നെ മനസ്സിലായി. നടന്നത് കഠിനമായ അന്വേഷണമാണ്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലൂഫിലിമില്‍ അഭിനയിക്കുന്നതിന് 10 ലക്ഷം വാഗ്ദാനം ചെയ്താണ് 2022 ജൂണില്‍ റോസ്‌ലിനെ പ്രതികള്‍ ഇലന്തൂരിലെത്തിച്ചത്. ബ്ലൂഫിലിം ചിത്രീകരിക്കാനെന്ന വ്യാജേന കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം സ്വകാര്യഭാഗത്ത് കത്തി കയറ്റിയും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ധവിശ്വാസത്തിന്റെയും ആഭിചാരക്രിയയുടെയും പേരില്‍ മനുഷ്യകുരുതി നടത്തിയ പ്രതികള്‍, കുറ്റകൃത്യം ആവര്‍ത്തിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും കേസിന്റെ വിചാരണയ്ക്ക് തടസം വരുത്താനും സാധ്യതയുള്ളതിനാലും പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ ചെയ്യണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

 

Top