വാഷിങ്ടൺ: രാജ്യം നേരിടുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനെക്കാൾ ദുർബലമാണെന്നും ഐ.എം.എഫ്. കോർപറേറ്റുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് ഐ.എം.എഫ് വക്താവ് ജെറി റൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് മേഖലയ്ക്കുപുറമെ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും തളര്‍ച്ച ബാധിച്ചിട്ടുണ്ട്.
ഏപ്രില്‍-ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴുവര്‍ഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. ഏഴു വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയും കുറയുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ എട്ടു ശതമാനം ആയിരുന്ന സ്ഥാനത്താണിത്. 2019-20 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഐഎംഎഫ് 0.3ശതമാനം കുറച്ച് ഏഴുശതമാനമാക്കി.
2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചകൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. 7.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. നിര്‍മാണമേഖലയിലെ തളര്‍ച്ചയും കാര്‍ഷിക വിഭവങ്ങളുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പ്രധാനകാരണമെന്ന് സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.