ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കം നടത്താനൊരുങ്ങി സിബിഐ

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസില്‍ പ്രതിചേര്‍ത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.

കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സിബിഐ മാപ്പുസാക്ഷിയാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായൺ അടക്കമുള്ള ശാസ്ത്രജ്ഞരെ പ്രതി ചേർത്തിന് പിന്നിൽ വലിയ ഗൂഢാലോനയുണ്ടെന്നാണ് സിബിഐ കേസ്. കേസ് അന്വേഷിച്ച 18 ഉദ്യോഗസ്ഥരെയാണ് സിബിഐ ഗൂഢാലോചന കേസിൽ പ്രതി ചേർത്തിരുന്നത്.

അന്നത്തെ ക്രെംബ്രാഞ്ച് എസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണ് മാപ്പുസാക്ഷിയാക്കാൻ സിബിഐ ഒരുങ്ങുന്നത്. മുൻ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാപ്പുസാക്ഷിയാക്കുന്നതിലൂടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.

നമ്പി നാരായണന്റെ അറസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട പ്രധാനപ്പെട്ട മൊഴികളെടുത്ത ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ച് എസ്പി. ഇയാൾക്കുപുറമേ മറ്റുചില ഉദ്യോഗസ്ഥരെകൂടി മാപ്പുസാക്ഷിയാക്കാനുള്ള നീക്കവും സിബിഐ നടത്തുന്നുണ്ട്.

കഴിഞ്ഞ 10 മാസമായി ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

 

Top