ഇൻകാസ്-ഒ.ഐ.സി.സി ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ.

ദോഹയിലെ മത്താർ ഖദീമിലുള്ള സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് ഇൻകാസ് -ഒ.ഐ.സി.സി ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇൻകാസ് -ഒ.ഐ.സി.സി ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവർത്തന ക്ഷമമല്ലാത്ത ജില്ലാ കമ്മിറ്റികളെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വളരെ കാലങ്ങളായി നിർജ്ജീവമായിരുന്ന ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ പുനഃസംഘടന. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ. സമീർ ഏറാമല പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഫ്രഡ്ഡി ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റിയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ഇൻകാസ്-ഒ.ഐ.സി.സി ഗ്ളോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ , ജനറൽ സിക്രട്ടറി മനോജ് കൂടൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, ജനറൽ സിക്രട്ടറിമാരായ സിറാജ് പാലൂർ, ഫാസിൽ വടക്കേകാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ഖത്തറിൽ ഉള്ള കോട്ടയം ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരേയും പങ്കെടുപ്പിച്ച് കൊണ്ട് വിശാലമായ ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ കൺവൻഷൻ നടത്താനും സമൂഹ നോമ്പ് തുറ നടത്താനും യോഗം തീരുമാനിച്ചു.

പുതിയ ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ:

അബിൻ അബ്രഹാം (പ്രസിഡന്റ്), മാത്തുക്കുട്ടി കോട്ടയം (ജനറൽ സിക്രട്ടറി), സനൂപ് ഫിലിപ്പ് (ട്രഷറർ), ഫ്രഡ്ഡി ജോർജ് (സി സി നോമിനി), സോണി സബാസ്റ്റ്യൻ, മനോജ് കുമാർ (വൈസ് പ്രസിഡന്റുമാർ), അദീഷ് ജോസഫ്, ലിയോ തോമസ്, അബി ഫിലിപ്പ്, സെബിൻ തോമസ് , പ്രവീൺ പ്രകാശ്, ബിജോ ബാബു, നോബിൻ ജേക്കബ്, ആന്റോ ജോസഫ്, പ്രശാന്ത് കുമാർ (സിക്രട്ടറിമാർ), സുധീഷ് പി എസ് (കൾച്ചറൽ കോർഡിനേറ്റർ), തോമസ് രെഞ്ചി (സോഷ്യൽ മീഡിയ കോർഡിനേറ്റർ), ശരത് മോഹൻ (ചാരിറ്റി കോർഡിനേറ്റർ), ജേക്കബ് മണി (സ്പോർട്സ് കോർഡിനേറ്റർ) എന്നിവരെ യോഗം ഐക്യകണ്ടേന തീരുമാനിച്ചു.

Top