ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ജന്മവാർഷികാഘോഷ സമ്മേളനം

ജോർജ് പോൾ

ദുബായ്:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 132 ആം ജന്മ വാർഷികാഘോഷ സമ്മേളനം വളരെ വിപുലമായ രീതിയിൽ , ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 തിങ്കളാഴ്ച വൈകീട്ട് 6.00 മണിക്ക്, ദോഹയിലുള്ള ICC അശോക ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഖത്തർ ഇൻകാസിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലാകുമെന്ന് കരുതപ്പെടുന്ന ഈ മഹാ സമ്മേളനത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരൻ മുഖ്യാതിഥിയും, തൃത്താല MLA വി ടി ബൽറാം മുഖ്യപ്രഭാഷകനുമാകുന്നു. ഒഐസിസി – ഇൻകാസ് ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് തുടങ്ങിയ നേതാക്കന്മാരുടെ മഹനീയ സാന്നിധ്യവും ഈ ചടങ്ങിന്റെ മാറ്റ് കൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, വർഗ്ഗീയ ഫാസിസിസ്റ് ശക്തികളുടെ കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ, അതിന്റെ അമരക്കാരൻ ശ്രീ. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ വേണ്ടിയുള്ളതാണ് ഈ സമ്മേളനമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി അറിയിച്ചു. ഈ മഹാസമ്മേളനം അവിസ്മരണീയമാക്കേണ്ടത്, കോൺഗ്രസ്സിനെ നെഞ്ചിലേറ്റുന്ന നമ്മൾ പ്രവർത്തകരുടെ കടമയാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. കെ കെ ഉസ്മാൻ പറഞ്ഞു. ഖത്തറിലെ മുഴുവൻ നേതാക്കന്മാരെയും, പ്രവർത്തകരേയും, അനുഭാവികളേയും ഈ മഹാസമ്മേളനത്തിന് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം ചെയർമാൻ ശ്രീ. സുരേഷ് കരിയാട്, ജനറൽ കൺവീനർ ശ്രീ. സമീർ ഏറാമല എന്നിവർ അറിയിച്ചു. നമ്മൾ ഓരോരുത്തരുടേയും പങ്കാളിത്തം കൊണ്ട് ഈ സമ്മേളനം ഗംഭീര വിജയമാക്കണമെന്നു ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ. ജോൺ ഗിൽബെർട് പറഞ്ഞു.വർത്തമാനകാല രാഷ്ട്രീയത്തിലെ രണ്ടു മഹാ പ്രതിഭകൾ പങ്കെടുക്കുന്ന ഈ സമ്മേളനം ജനപങ്കാളിത്തം കൊണ്ടും, കലാ സാംസ്‌കാരിക പ്രകടനങ്ങൾ കൊണ്ടും അവിസ്മരണീയമാക്കുവാനുള്ള പരിശ്രമത്തിലാണ് സംഘാടകർ.

Top