ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറില്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ നൂറിലെത്തുന്നത്. ഇന്ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഇന്ത്യ 100ാം സ്ഥാനത്തേയ്ക്ക് കുതിച്ചത്. ഇന്ത്യയ്‌ക്കൊപ്പം ലിത്വാനിയയും എസ്‌തോണിയയും 100 ാം റാങ്ക് പങ്കിടുന്നു. പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനമാണ് ഇന്ത്യ മെച്ചപ്പെട്ടത്. ഏപ്രില്‍ ആറിന് പുറത്തിറങ്ങിയ ഫിഫയുടെ കഴിഞ്ഞ റാങ്കിംഗില്‍ ഇന്ത്യ 101ാം സ്ഥാനത്തായിരുന്നു.
1996ന് ശേഷമുളള ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണ് ഇന്ന് പുറത്ത് വന്നത്. 96ല്‍ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ അതിന് ശേഷം നിലവാരം നഷ്ടപ്പെട്ട ഇന്ത്യന്‍ ഫുട്‌ബോള്‍ 2015ല്‍ 173 വരെ താണു. മാര്‍ച്ച് അവസാനം ഇന്ത്യയ്ക്ക് പുറത്ത് നേടിയ രണ്ടു വിജയങ്ങളാണ് ഇന്ത്യയുടെ ഈ കുതിപ്പിന് പ്രധാന കാരണമായത്.
കംബോഡിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ നേടിയ 3-2ന്റെ ജിയിച്ച ഇന്ത്യ ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്മാറിനെ അവരുടെ രാജ്യത്ത് വെച്ചും തോല്‍പിച്ചു. 64 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ മ്യാന്മാറിനെ കീഴടക്കിയത്. വിനീതും അനസും അടക്കമുളള മലയാളികളും ഈ ടീമിലുണ്ടായിരുന്നു.
ഇതോടെ കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ പതിനൊന്നിലും ജയിക്കാന്‍ ഇന്ത്യയ്ക്കായി. ഇതില്‍ തന്നെ ആറെണ്ണം തുടര്‍ച്ചയായ ജയങ്ങളാണ്.