യുദ്ധസമാനം !സേനാവിന്യാസം ശക്തമാക്കി ചൈനയും ഇന്ത്യയും.

ന്യൂഡൽഹി :  ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി മാറുകയാണ്. യുദ്ധസമാനമായ സ്ഥിതിയാണ് എന്ന് വേണമെങ്കിലും കരുതാം .ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന വിമാനത്താവളത്തില്‍ ചൈന കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റേയും യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതിന്‍റേയും സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സേനയും ചൈനീസ് സേനയും തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റമുട്ടല്‍ നടന്നുവെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.അതിര്‍ത്തിയിലേതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ ഒരു സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ചില ചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യക്കും ചൈനക്കും ഇടയില്‍ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ അസ്ഥിരമാണെന്നാണ് സൂചിപ്പിക്കുന്നതാണ് ഈ ചിത്രങ്ങള്‍. പ്യാംഗോങ് തടാകത്തിന് സമീപത്ത് നിന്നുള്ളതാണ് ആദ്യ ദൃശ്യങ്ങള്‍. വലിയ സൈനിക വാഹനത്തിലാണ് ഇവര്‍ ഇവിടെ എത്തിയതെന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.ഈ വാഹനത്തില്‍ വന്ന ഒരു പട്ടാളക്കാരനാണെന്ന് തോന്നുന്ന ഒരാള്‍ ഇന്ത്യന്‍ സേനയുടെ പിടിയാലാവുന്നുണ്ട്. വാഹനം സേന നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലായ പട്ടാളക്കാരനെ ഉപേക്ഷിച്ച് വാഹനത്തിലുള്ളവര്‍ പിന്തിരിഞ്ഞ് പോകുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. അതേസമയം ഈ വീഡിയോയുടെ ആധികാരികത ഇന്ത്യന്‍ സേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വ്യാജമാണ്. നിലവില്‍ ഏറ്റുമുട്ടലോ ആക്രമണങ്ങളോ പ്രദേശത്ത് നടക്കുന്നില്ലെന്നും കരസേന വക്താവ് അറിയിച്ചു. അതിർത്തികളിലെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു വീഡിയോ സംപ്രേക്ഷണം ചെയ്യരുതെന്നും സേന വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മിലൂള്ള ഏറ്റുമുട്ടലിനെ സൂചിപ്പിക്കുന്നത് തന്നെയാണ് രണ്ടാമത് പുറത്തു വുന്ന ചിത്രവും. അവിടെ പട്ടാള വേഷമണിഞ്ഞ് പരിക്ക് പറ്റി നിലത്ത് കിടക്കുന്ന ഒരു സംഘത്തെ ചൈനീസം പട്ടാളം പരിശോധിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഈ ചിത്രത്തെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയ്ക്ക് പകരമായാണാ ഈ ചിത്രം സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.ചില ചൈനീസ് ഹാന്‍ഡിലുകള്‍ ഈ ചിത്രങ്ങള്‍ ഇന്നലെ തന്നെ പുറത്തു വിട്ടിരുന്നു. യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത ഈ ഹാന്‍ഡിലുകളില്‍ പലതും ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് മുമ്പ് മാത്രം ട്വിറ്ററില്‍ അക്കൗണ്ട് എടുത്തവരാണ്. ലോകസഭാ എംപി അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.വലിയ തോതിലുള്ള സൈനിക നീക്കമാണ് അതിര്‍ത്തിയില്‍ ചൈന നടത്തുന്നത്. വലിയ സൈനിക വാഹനങ്ങളും പീരങ്കികളും ഇവിടേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. 5000 ത്തിലധികം സൈനിക ശക്തിയാണ് ഇവിടെ ചൈനക്ക് ഉള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയും അതിര്‍ത്തിയില്‍ ശക്തമായ സൈനിക നീക്കമാണ് നടത്തുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി കൂടുതല്‍ സൈനികരെ ഇന്ത്യയും ലഡാക്ക് മേഖലയിലേക്ക് എത്തിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‍വരയില്‍ ഇന്ത്യയുടെ റോഡ് പണി തടസപ്പെടുത്താന്‍ ഈ മാസം അഞ്ചിനാണ് ചൈനീസ് പട്ടാളം കടന്നുകയറ്റം നടത്തിയത്. സിക്കിമിലെ നാകുചൂരത്തിന് സമീപവും ചൈനീസ് പട കടന്നുകയറി. തര്‍ക്കത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തുകയും ചെയ്യുന്നുണ്ട്.

Top