ന്യുഡൽഹി:ഇന്ത്യ -ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കി ഇന്ത്യ. സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, നയതന്ത്രതലത്തിൽ ഇന്ത്യ ചർച്ചകൾ സജീവമാക്കി പ്രശ്‌നം പരിഹരിക്കാനുളള നീക്കവും തുടരുകയാണ്.
ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 19 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സര്‍വ്വകക്ഷി യോഗം ചേരുക. രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികളുടെ അധ്യക്ഷ പദവിയില്‍ ഉളള നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും.യോഗത്തിൽ അതിർത്തി പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.
ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘർഷത്തിൽ ചൈനയുടെ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശിയ വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൈനയിൽ നിന്ന് 43 സൈനികർക്ക് ജീവൻ നഷ്ടമായെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നുരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിലവിൽ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടുവെന്ന വാർത്ത സൂചിപ്പിക്കുന്നത് ചൈനയുടെ ഭാഗത്തുണ്ടായ വലിയ ആൾനാശമാണെന്നാണ് നിഗമനം.
തിങ്കളാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 20 പട്ടാളക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ചൈനയ്ക്ക് 40 സൈനികരെ നഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ-ചൈന സംഘര്‍ഷം അതിര്‍ത്തിയില്‍ ഒരു മാസത്തിലധികമായി തുടരുകയാണ്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിട്ടില്ല എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെ രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ചൈന ആക്രമണം നടത്തിയിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ തുറന്നടിച്ചു.
”എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത്? ഇതുവരെ നടന്നത് മതി. എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയേണ്ടതുണ്ട്. നമ്മുടെ സൈനികരെ കൊലപ്പെടുത്താന്‍ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു? നമ്മുടെ ഭൂമി കയ്യേറാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു?” എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി തന്നെ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. ചൈനയുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ സജ്ജമായിരിക്കാന്‍ മൂന്ന് സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.