ചൈനയെ പൂട്ടാൻ ഇന്ത്യ,കരയും കടലും ആകാശവും വരിഞ്ഞു മുറുക്കി!ഇന്ത്യന്‍ മഹാ സമുദ്രത്തിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു!

ന്യൂഡല്‍ഹി:  ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സേനയുടെ സാന്നിധ്യം ഇന്ത്യ നിശബ്ദമായി വര്‍ധിപ്പിക്കുന്നു. ഭൂട്ടാനിലെ ഡോക്‌ലാമില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഡോക്‌ലാമില്‍ റോഡ് നിര്‍മിക്കാന്‍ ചൈനീസ് സൈന്യം ശ്രമം ആരംഭിച്ചതോടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് എതിര്‍പ്പ് തുടങ്ങിയത്. കഴിഞ്ഞ രണ്ടര മാസമായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് ഇപ്പോഴും ശമനമായില്ല.ഇന്ത്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയം (ഐഒഎന്‍എസ്) എന്ന കൂട്ടായ്മ നേരത്തെ രൂപീകരിച്ചിരുന്നു. ഇതിലെ അംഗരാജ്യങ്ങളുടെ സഹകരണത്തില്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സൈനികാഭ്യാസം നടത്താനാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ മഹാ സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. മേഖലയില്‍ തുടരുന്ന ചൈനയുടെ അധീശത്വത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ ഐഒഎന്‍എസ് രൂപീകരിച്ചത്. 35 രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.

ഐഒഎന്‍എസിലെ ചെറിയ അംഗരാജ്യങ്ങള്‍ക്ക് വിപുലമായ രീതിയിലുള്ള സൈനിക പരിശീലനത്തിനുള്ള അവസരവും ഇന്ത്യ ഒരുക്കുന്നുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് ചെറു രാജ്യങ്ങളിലെ നാവിക ഉദ്യോഗസ്ഥരുടെ പരിശീലനം നടക്കുക. കെനിയ, ഒമാന്‍, ടാന്‍സാനിയ, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങി നിരവധി രാജ്യങ്ങളിലെ നാവികര്‍ പരിശീലനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സംബന്ധ് എന്നാണ് സംയുക്ത സൈനിക പരിശീലനത്തിന് പേരിട്ടിരിക്കുന്നത്.MISSILE new INDIA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംബന്ധ് സൈനികാഭ്യാസത്തിന് പുറമേ അയല്‍ രാജ്യങ്ങളില്‍ നാവിക സൈനിക പരിശീലനവും ഇന്ത്യന്‍ നാവിക സേന ഒരുക്കുന്നുണ്ട്. പല ചെറു രാജ്യങ്ങള്‍ക്കും തങ്ങളുടെ സൈനികരെ വിദേശ രാജ്യത്ത് പരിശീലനത്തിന് അയക്കാനുള്ള ശേഷി പോലും പലപ്പോഴും ഉണ്ടാവാറില്ല. ഈ പ്രതിസന്ധി മറികടക്കുകയാണ് ഇത്തരമൊരു നീക്കത്തിലൂടെ ഇന്ത്യന്‍ നാവിക സേന ചെയ്യുന്നത്. മൊബൈല്‍ ട്രൈനിങ് ടീം എന്ന് പേരിട്ടിരിക്കുന്ന ഈ സംഘങ്ങളില്‍ ഏട്ട് മുതല്‍ പത്ത് സൈനികരാണുണ്ടാവുക. അയല്‍ രാജ്യമായ ബംഗ്ലാദേശ് ഇപ്പോള്‍ തന്നെ അവര്‍ക്ക് നാവിക സ്‌കൂള്‍ തുടങ്ങുന്നതിനാവശ്യമായ സഹായം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നിര്‍ണ്ണായക മേഖലകളില്‍ സ്ഥിരം സാന്നിധ്യമായി തുടങ്ങിയതും അടുത്തിടെയാണ്. ഇന്ത്യന്‍മഹാ സമുദ്രവും പസഫിക് സമുദ്രവും കൂട്ടിമുട്ടുന്ന തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിലും ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണം സ്ഥിരമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സമുദ്രാതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ദക്ഷിണേഷ്യയും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ കൂടിച്ചേരുന്ന സുന്ദ കടലിടുക്കും ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. രാജ്യാന്തര തലത്തിലെ സമുദ്രചരക്കു നീക്കത്തിന്റെ എഴുപത് ശതമാനവും ഈ രണ്ട് കടലിടുക്കുകളിലൂടെയുമാണ് സംഭവിക്കുന്നത്.

അതേസമയം ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ അത്യാധുനിക മദ്ധ്യദൂര (സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ 2020ഓടെ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും ഇസ്രയേല്‍ ഏയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മിസൈല്‍ വികസിപ്പിക്കുക.മിസൈലിന്റെ രൂപകല്‍പനയ്ക്കായി 17,000 കോടി രൂപയാണ് ഡിആര്‍ഡിഒ ചെലവ് പ്രതീക്ഷിക്കുന്നത്. 40 യൂണിറ്റുകളിലായി 200 മിസൈലുകളാണ് ഇത്തരത്തില്‍ നിര്‍മിക്കുക. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന മിസൈലിന് 70 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്.ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍), നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങിയവയൊക്കെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. വ്യോമസേനയ്ക്കും നേവിക്കുമായിക്കും മിസൈലുകള്‍ ആദ്യം കൈമാറുക.

Top