6 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും; കൂടുതൽ മേഖലകളിലേക്ക് വിമാന സർവീസ്. വൈദ്യുതി വിതരണ കമ്പനികളും സ്വകാര്യവൽക്കരിക്കും

ന്യൂഡൽഹി:രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ. തിരുവനന്തപുരം അടക്കം ആറു വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ നടപടിയുമായി മുന്നോട്ട് പോകവെയാണ് പുതുതായി ആറ് വിമാനത്താവളം കൂടി വിൽപ്പനയ്ക്ക് വയ്ക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. ലേല പ്രക്രിയയിലൂടെ പതിമൂവായിരം കോടി രൂപ എയർപോർട്ട് അതോറിറ്റിക്ക് സമാഹരിക്കാനാകുമെന്നാണ് അവകാശവാദം.

കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ 60% എയര്‍സ്‌പേസ് മാത്രമാണ് യാത്രാ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. എയര്‍ സ്‌പേസിന്റെ പരമാവധി ഉപയോഗം സാധ്യമാകുന്നതിലൂടെ ഇന്ധന ഉപഭോഗവും സമയവും കുറയ്ക്കാന്‍ സാധിക്കും. ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവര്‍ഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

വ്യോമമേഖല സിവിൽ വ്യോമയാനത്തിനായി കൂടുതലായി തുറന്നുകൊടുക്കുന്നതോടെ വിമാന കമ്പനികള്‍ക്ക് യാത്രാ സമയം കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും കഴിയും. ഇതിന്റെ മാറ്റം വിമാനയാത്രക്കാരില്‍ എത്തുമോയെന്ന് വ്യക്തമല്ല. തന്ത്രപ്രധാന കാരണങ്ങളാലാണ് രാജ്യത്തിന്റെ വ്യോമമേഖല പൂര്‍ണമായി വിമാനയാത്രയ്‌ക്ക് തുറന്നുകൊടുക്കാത്തത്. നിലവില്‍ 60 ശതമാനം വ്യോമമേഖലമാത്രമാണ് യാത്രയ്ക്ക് അനുമതിയുള്ളത്.

കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ(ഡിസ്‌കോം) സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി താരിഫ് നയത്തിൽ പരിഷ്‌കരണം വരുത്തും. ഉപഭോക്തൃ അവകാശം, വ്യവസായ പ്രോത്സാഹനം, മേഖലയുടെ നിലനിൽപ്പ് എന്നിവയ്ക്ക് ഊന്നൽ നൽകിയാകും താരിഫ് നിരക്കുകളിലെ മാറ്റം. ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പുവരുത്തും. ലോഡ് ഷെഡിങ്‌ ശിക്ഷാർഹമാക്കും. ക്രോസ് സബ്‌സിഡികളിൽ വെട്ടിക്കുറവ് വരുത്തും. സബ്‌സിഡികൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യും. സ്മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Top