കൃഷ്‌ണഗിരിയില്‍ ഇന്ത്യയ്ക്കു വിജയം: അക്ഷര്‍ പട്ടേല്‍ തകര്‍ത്തു

വയനാട്: എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആറോവറില്‍ റണ്‍സൊന്നും വഴങ്ങാതെ നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലിന്റെ ബൗളിംഗ് മികവിലാണ് ഇന്ത്യ 81 റണ്‍സിന്റെ അവിശ്വസനീയ ജയം പിടിച്ചെടുത്തത്. 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 76 റണ്‍സിന് പുറത്തായി.

10 റണ്‍സെടുത്ത വിലാസും 20 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്കും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. എക്സ്ട്രാ ഇനത്തില്‍ ലഭിച്ച 14 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോര്‍.അക്ഷര്‍ പട്ടേലിന് പുറമെ ഇന്ത്യക്കായി ജയന്ത് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ ബാറ്റിംഗില്‍ 69 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. അക്ഷര്‍ തന്നെയാണ് കളിയിലെ കേമന്‍.

Top