ചെന്നൈ: ആശങ്കയുയര്‍ത്തി വീണ്ടും വിമാനം കാണാതായി. 29പേരുമായി പുറപ്പെട്ട വ്യോമസേന വിമാനമാണ് കാണാതായിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പോയ വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ചാണ് കാണാതാകുന്നത്.
ചെന്നൈയിലെ താംബരത്തുനിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഎന്‍ 32 ആണ് ഒരു മണിക്കൂര്‍ മുന്‍പ് കാണാതായത്. സംഭവത്തില്‍ വ്യോമസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്തമായ തെരച്ചില്‍ ആരംഭിച്ചു. ആറ് വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 8.30 നാണ് വിമാനം യാത്ര പുറപ്പെട്ടത്. വിമാനത്തില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചത് 8.46 നാണ്. ഇതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ വ്യോമസേനയില്‍ എഎന്‍32 വിഭാഗത്തില്‍പെട്ട 100 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. 1999 ല്‍ ദില്ലി എര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് ഒരു എഎന്‍ 32 വിമാനം തകര്‍ന്ന് 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.