മലയാളി താരം മിന്നു മണി ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ കളിക്കും. ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു.
മിന്നുവിനു പുറമേ അനുഷ റെഡ്ഢിയും ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കും.
അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്പസമയത്തിനകം തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങള്‍ കൂടി ടീമിലുണ്ട്.
പരിചയ സമ്പന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് സ്മൃതി മന്ദനാ നയിക്കുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു.