മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; കണ്ണൂരില്‍ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ശരീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീം (10 മാസം) ആണ് മരിച്ചത്. കഴിഞ്ഞദിവസം അമ്മയുടെ മടിയിലിരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയിലാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

ഉടന്‍ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ഷാമ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top