കൊച്ചി :താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന വാര്‍ത്ത ഇന്നസെന്റ് തള്ളി.താന്‍ ആ പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷും മനപ്പൂര്‍വ്വം മോശമായി പെരുമാറിയതല്ലെന്നും എങ്കിലും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കൂവിയ നടപടിയിലും അദ്ദേഹം ക്ഷമ പറഞ്ഞു.അമ്മയെ മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അമ്മ ഇരയോടൊപ്പം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് താന്‍ തന്നെ ദിലീപിനോട് നേരിട്ട് ചോദിച്ചു എന്ന് ഇന്നസെന്‍റ് പറഞ്ഞു .താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത് എന്ന് ഇന്നസെന്‍റ് പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയാകാതിരുന്നത് എന്തുകൊണ്ടാണെന്നും ഇന്നസെന്റ് ആവര്‍ത്തിച്ചു.തൃശൂരിലെ തന്റെ വീട്ടില്‍ വച്ചായിരുന്നു ഇന്നസെന്റിന്റെ വാര്‍ത്താ സമ്മേളനം. മാധ്യമങ്ങളെല്ലാം ഇത് തത്സയം സംപ്രേഷണം ചെയ്യുകയും ചെയ്തു.കഴിഞ്ഞ ദിവസം കൂടി ദിലീപ് തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്നും ഇന്നസെന്റ് വ്യക്തമാക്കുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആയിരുന്നു ഇന്നസെന്റിന്റെ പ്രതികരണങ്ങള്‍.ദിലീപിനെതിരെ ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അതൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി.
വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനോട് താന്‍ തന്നെ നേരിട്ട് ചോദിച്ചതായാണ് ഇന്നസെന്റ് പറയുന്നത്. ‘എടാ ദിലീപേ, ഈ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ’ എന്നായിരുന്നത്രെ ചോദ്യം.വേറെ ഒന്നും കൊണ്ടല്ല ഇന്നസെന്റ് അങ്ങനെ ചോദിച്ചത്. നാളെ കാര്യങ്ങള്‍ മാറി മറഞ്ഞ് വന്നാല്‍ ഉത്തരം പറയണമല്ലോ എന്നത് കൊണ്ടാണ്. എല്ലാം തമാശ കലര്‍ത്തിയായിരുന്നു ഇന്നസെന്റിന്റെ പ്രതികരണങ്ങള്‍.തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ…താ ന്‍ തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ എന്നാണ് ദിലീപ് തനിക്ക് മറുപടി നല്‍കിയത് എന്നും ഇന്നസെന്റ് പറയുന്നുണ്ട്. ദിലീപിന്റെ മറുപടി ഇന്നസെന്റ് മുഖവിലയ്ക്ക് എടുക്കുന്നും ഉണ്ട്.ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കും എന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം മാധ്യമ സൃഷ്ടിയാണ് എന്നും താന്‍ രാജിവയ്ക്കില്ല എന്നും ഇന്നസെന്റ് വ്യക്തമാക്കി.