കേരളത്തില്‍ പ്രക്ഷോഭത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: ശബരിമലയില്‍ യുവതികള്‍ കയറി ദര്‍ശനം നടത്തിയതിന് പിന്നാലെ കേരളത്തില്‍ പ്രക്ഷോഭത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തില്‍ കലാപസമാനമായ സ്ഥിതിവിശേഷമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയെ അറിയിക്കും. അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദാവും നിലപാടറിയിക്കുക. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ നടക്കുകയാണ്.

‘വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭക്തരെന്ന പേരില്‍ ചിലര്‍ നിരന്തരം പ്രതിരോധിച്ചതിനാലാണ് പുലര്‍ച്ചെ സൗകര്യമൊരുക്കിയത്. അതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണം. സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതാണു സര്‍ക്കാര്‍നയം. ലിംഗ വിവേചനം ഭരണഘടനാവിരുദ്ധമായതിനാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്’- റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കും.
വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാര്‍ പറയാതെ പറയുമെന്നാണു സൂചന. എന്നാല്‍, ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടാന്‍ സാധ്യത കുറവാണെന്നു നിയമവൃത്തങ്ങള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരോഗമനസര്‍ക്കാര്‍ എന്ന വിശേഷണം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം വിശ്വാസികളുടെ പിന്തുണയും നേടിയെടുക്കാനുമാണു സര്‍ക്കാരിന്റെ ശ്രമം. യുവതികള്‍ പതിനെട്ടാംപടി ചവിട്ടാതെ ജീവനക്കാര്‍ക്കുള്ള വഴിയിലൂടെ സന്നിധാനത്തെത്തിച്ചതും അഞ്ചു മിനിറ്റിനകം ദര്‍ശനം നടത്തി വന്ന വഴിയേ മടക്കിയതും ഇതിന്റെ ഭാഗമാണ്. വനിതാമതില്‍ വന്‍വിജയമായതിന്റെ ക്ലൈമാക്സ് എന്ന നിലയ്ക്കായിരുന്നു ഇന്നലത്തെ നീക്കമെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നു ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എന്നാല്‍, കേസ് ഇന്നു പരിഗണിക്കുമ്‌ബോള്‍ വിധി നടപ്പാക്കിയെന്നു സര്‍ക്കാരിന് അവകാശപ്പെടാം.

Top