എന്റെ പ്രണയനായകന്‍ പുരാണത്തിലെ അഭിമന്യുവിനെ പോലെ ധീരനായിരിക്കണം സ്ത്രീകളെ ബഹുമാനിക്കണം; മലയാളിയുടെ സ്വന്തം മലര്‍ മനസ് തുറക്കുന്നു
മലയാളിയുടെ പ്രിയ താരമായി മാറിയ പ്രേമത്തിലെ മലര്‍ തന്റെ ഭാവി പ്രണയ പുരുഷനെ കുറിച്ച് മനസ് തുറക്കുകയാണ്. അഭിമനു്യവിനെ പോലെ ധീരനായ സ്രീസ്ത്രളെ ബഹുമാനിക്കുന്ന ഓരള്‍… ഒരു വനിതാ മാസികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് മലര്‍ മനസ് പങ്ക് വച്ചത്. ഒരു നല്ല ഡോക്ടറാകണം ഒരു കാരവന്‍ വാങ്ങി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് പാവപ്പെട്ട രോഗികളെ ചികിത്സിക്കണം ഇങ്ങനെ പോകുന്ന മലര്‍ എന്ന സായ് പല്ലവിയുടെ കൊച്ചുകൊച്ചു സ്വപ്‌നങ്ങള്‍.
സിനിമ എന്നും സായ് പല്ലവിക്ക് മോഹമായിരുന്നു പക്ഷെ ഒരിക്കലും സ്വപ്‌നത്തില്‍ പോലും കരുതാത്ത ഉയരങ്ങളിലാണ് സിനിമ ഇന്ന് തന്നെ എത്തിച്ചതെന്ന് സായ് പല്ലവി. കോയമ്പത്തൂരില്‍ അടുത്ത് അവധിക്ക് വരുമ്പോള്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുമെന്നും മലര്‍ വെളിപ്പെടുത്തുന്നു.
പ്രേമത്തിലുടെ ആരാധകരെ നേടിയ സായ് പല്ലവി ജോര്‍ജ്ജിയയില്‍ വിദ്യാര്‍ത്ഥിയാണ്. മലരേ നിന്നേ എന്ന പാട്ടില്‍ പറയുംപോലെ ശിലയഴകേ എന്നൊക്കെ വിളിക്കാനൊന്നും സൗന്ദര്യം തനിക്കില്ലെന്നും സായ് പറയുന്നു. തനിക്ക് കിട്ടുന്ന സ്‌നേഹം മലര്‍ എന്ന കഥാപാത്രത്തിന് കിട്ടുന്നതാണ് എന്ന് സായ് സമ്മതിക്കുന്നു.