അഭിമുഖത്തിനു വിളിച്ചു വരുത്തി; യുവതിയെ ആറു പേർ കൂട്ടബലാത്സംഗം ചെയ്തു

ക്രൈം ഡെസ്‌ക്

ഗുരുഗ്രാം: ജോലി നൽകാമെന്നും, അഭിമുഖത്തിനു എത്തണമെന്നും ആവശ്യപ്പെട്ട് 26കാരിയെ വിളിച്ചു വരുത്തി ആറു പേർ ചേർന്നു കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയായ യുവതിയെ ആണ് ചൊവ്വാഴ്ച രാത്രി ബിലാസ്പൂരിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ പരിചയക്കാരൻ ഉൾപ്പെടെ സംഭവവുമായി ബന്ധമുള്ള ഏഴു പെരെ പോലീസ് പിടികൂടിയിട്ടുണ്ട്. കുൽദീപ്, സാകേത് ശർമ, രാകേഷ്, ദീപക്, ജിതേന്ദ്ര, അമിത്, കല്ലു റാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടും പീഡനം നടന്നത് ശരിവെച്ചിട്ടുണ്ട്.

Top