കൊച്ചി :കാവ്യ മാധവൻ നിയമ കുരുക്കിലേക്ക് .നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് നിര്‍ദേശം നല്‍കി.മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരനായിരുന്ന ജിന്‍സണിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.കൊച്ചിയില്‍ കാവ്യ താമസിക്കുന്ന സ്ഥലത്ത് അവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തിയാണ് പൊലീസ് നിര്‍ദേശം നല്‍കിയത്.അതേസമയം, പോലീസിന്റെ ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ദിലീപിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.കാവ്യ മാധവന്‍ , അമ്മ ശ്യാമള , ദിലീപ് , നാദിര്‍ഷ , അപ്പുണ്ണി എന്നിവരും ഒരു യുവ നടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് മൂന്ന് മണിക്ക് മുന്‍പ് തന്നെ ഹാജരാകണം എന്ന് പൊലീസ് അന്ത്യശാസനം നല്‍കി. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ ചോദ്യം ചെയ്യലിനാണ് നടപടി. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും നിസ്സഹകരിച്ചതിനാലാണ് അന്ത്യശാസനം നല്‍കിയത്. ഒരു കേസില്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് പതിവില്ല എങ്കിലും അന്ത്യശാസനം പാലിച്ചില്ലെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്യാം.പേര് സ്ഥിരീകരിക്കുന്നില്ല എങ്കിലും യുവ നടി മൈഥിലി ആണെന്നാണ് സൂചന. പീഡനം നടക്കുമ്പോള്‍ പള്‍സര്‍ സുനി പരാമര്‍ശിച്ച ഫ്ളാറ്റ് മൈഥിലിയുടേതാണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. അത് സംബന്ധിച്ച തെളിവെടുക്കുകയാണ് ലക്ഷ്യം.
കേസില്‍ പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ നടിയെ ആക്രമിക്കുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യത്തില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പൊലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം. ബാഹ്യ ഇടപെടലുകള്‍ അസാധ്യമാക്കി കേസില്‍നിന്ന് പിന്നാക്കം പോകാനാവാത്തവിധം അന്വേഷണസംഘത്തെ ബെഹ്റ തളച്ചു. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. നടി പീഡിപ്പിക്കപ്പെട്ടതിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിന് പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലില്‍ നാദിര്‍ഷായുടെ നിസ്സഹകരണമാണ് സംഭവത്തില്‍ ഉന്നത സിനിമാപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചത്. ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്‍, ഇന്‍സ്പെക്ടര്‍ ബൈജു പൗലോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ദീര്‍ഘനേരം നാദിര്‍ഷാ മൗനമായി ഇരുന്നതായാണ് വിവരം. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യത്തിലാണ് നാദിര്‍ഷാ സഹകരിക്കാതിരുന്നത്. രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അവശ്യമെങ്കില്‍ സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് നേതൃത്വം നല്‍കും. കേസിലെ പ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ നേരിട്ടു സംസാരിച്ചതിനു തെളിവില്ലെങ്കിലും ഇടനിലയില്‍ മറ്റുരണ്ടുപേര്‍നിന്ന് വിവരങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ടോ എന്ന് ബലമായ സംശയം പൊലീസിനുണ്ട്. പൊലീസിനെ കബളിപ്പിക്കാന്‍ ‘സാന്‍വിച്ച് കോളിങ്’ വിദ്യ പ്രയോഗിക്കപ്പെട്ടു എന്നാണ് സംശയം.ഇതിനിടെ, പള്‍സര്‍ സുനിക്ക് ജയിലിലെ പൊലീസുകാരന്‍ വഴി ഫോണ്‍ കൈമാറുകയായിരുന്നുവെന്നും സുനിയുടെ ഫോണ്‍വിളികള്‍ നിരീക്ഷിക്കാന്‍ പൊലീസ് മനപ്പൂര്‍വമൊരുക്കിയ കെണിയായിരുന്നു ഇതെന്നും പറയുന്നു. ഫോണ്‍ ലഭിച്ചതിനുശേഷമാണ് പള്‍സര്‍ സുനിയുടെ ആദ്യമൊഴിയില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചുതുടങ്ങിയത്.
കൊച്ചി: സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി. സുനിക്ക് സുരക്ഷാഭീഷണി ഉണ്ടെന്ന് അഡ്വ. ആളൂർ .അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനി. വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് സുനി മറുപടി പറഞ്ഞത്.കനത്ത സുരക്ഷയിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.എന്നാല്‍ അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ പോലീസ് സുനിയെ അനുവദിച്ചില്ല. സുനിക്കുവേണ്ടി അഡ്വ. ബി.ആ. ആളൂരാണ് ഹാജരാകുന്നത്. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് ജാമ്യാപേക്ഷ സമർപ്പിക്കേണ്ടെന്നാണ് സുനി പറഞ്ഞതെന്ന് ആളൂർ അറിയിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി കോടതിയ്ക്കുള്ളിലേക്ക് പോലീസ് വാഹനം കയറ്റിയാണ് സുനിയെ എത്തിച്ചത്. അഞ്ച് മിനിട്ടോളം സുനി വാഹനത്തില്‍ ഇരുന്നു. തുടര്‍ന്ന് പോലീസ് വലയത്തില്‍ കോടതിയ്ക്കുള്ളിലേക്ക് കയറി. സുനി മാധ്യമങ്ങളോട് ഒന്നും പറയരുത് എന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു പോലീസ് നീക്കം എന്ന് നിസംശയം പറയാം. ഈ സാഹചര്യത്തില്‍ സുനി എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ അത് അന്വേഷണത്തെ ബാധിച്ചേക്കും എന്ന് കരുതിയാണ് പോലീസ് ഇത്രയും മുന്‍കരുതല്‍ എടുത്തത്. കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ട എന്നാണ് സുനിയുടെ തീരുമാനം. സുരക്ഷ ഭീഷണി ഉളളതുകൊണ്ടാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസ് വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നതിനിടെയാണ് പ്രതിയുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായത്. നേരത്തെ ചോദ്യം ചെയ്യലില്‍ പറയാത്ത പല കാര്യങ്ങളും പ്രതിയില്‍ നിന്ന് പിന്നീട് പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ്‌ചോദ്യം െചയ്തിരുന്നു. നടിയെ ആക്രമിച്ച കേസും ഗൂഢാലോചന കേസും കൂടാതെ, ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തുവെന്ന മറ്റൊരു കേസും പള്‍സര്‍ സുനിക്കെതിരെയുണ്ട്.
പൾസർ സുനിക്കെതിരായ പഴയ പരാതി പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. രണ്ടുവർഷം മുൻപ് നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണം. ഇതിന്റെ ഫയല്‍ ഹാജരാക്കാൻ എഡിജിപി ബി.സന്ധ്യ ആവശ്യപ്പെട്ടു.പരാതിയിൽ കേസ് റജിസ്റ്റര്‍ ചെയ്യുകയോ കാര്യമായ അന്വേഷണം നടക്കുകയോ ചെയ്തിരുന്നില്ല. പുതിയ കേസിലെ ഗൂഢാലോചന വെളിപ്പെടുന്ന സാഹചര്യത്തിലാണു വിഷയം പരിശോധിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് നടപടി.