തിരുവനന്തപുരം: നടിയെ ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ ഗൂഢാലോചനയ്‌ക്ക് തെളിവില്ല എന്ന നിലപാടില്‍ അന്വേഷണസംഘം. ഇതോടെ കേസിൽ നിന്ന് ദിലീപും നാദിർഷായും ഒഴിവാക്കുകയാണ് അന്വേഷണം നടിക്ക് വിവാഹ വാഗ്ദാനം നൽകിയ യുവസംവിധായകനെ കേന്ദ്രീകരിച്ച് .നടിയെ തട്ടിക്കൊണ്ടു പോകാൻ പൾസർ സുനിക്ക് ഇരട്ട ക്വട്ടേഷൻ ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.എന്നാൽ വിവാദം ഭയന്ന് ഇക്കാര്യം പുറത്ത് പറയാനുളള ധൈര്യം അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കില്ലെന്നു മാത്രം. കേസില്‍ തുമ്പുണ്ടാക്കുന്നതിനായുളള അന്വേഷണവും ചോദ്യം ചെയ്യലും തകൃതിയായി നടക്കുന്നുണ്ടെങ്കിലും കിട്ടിയവിവരങ്ങള്‍ കോര്‍ത്തിണക്കാന്‍ പോലീസിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ അറസ്‌റ്റ് അടക്കമുളള നടപടികള്‍ വൈകിയേക്കും. പരാമവധി തെളിവുകള്‍ ശേഖരിച്ച് ഗൂഢാലോചനയുടെ കുരുക്കഴിച്ചശേഷംമതി അറസ്‌റ്റ് എന്ന നിലപാടിലാണ് അന്വേഷണസംഘം.
നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് നടന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന സൂചന. അതേസമയം അന്വേഷണം നീളുംതോറും പോലീസിന്റെ നടപടി സംശയത്തിനിടയാക്കുമെന്നതുകൊണ്ട് അറസറ്റ് അടക്കമുളള നടപടികളിലേക്ക് കടക്കാനുളള സമ്മര്‍ദവുമുണ്ട്. അങ്ങനെ അറസ്‌റ്റ് ചെയ്‌താല്‍ പ്രതികള്‍ ഊരിപ്പോരുമെന്നും തങ്ങള്‍ കുടുങ്ങുമെന്നുമാണ് അന്വേഷണസംഘത്തിലെ അംഗങ്ങളുടെ ആശങ്ക.
ക്വട്ടേഷന്‍ നല്‍കിയുളള ആക്രമണമാണെങ്കിലും അതിന്റെ ഉറവിടത്തെക്കുറിച്ച് ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. ഒരാളാണോ അതോ സഹായികളെല്ലാം ചേര്‍ന്നാണോ ക്വട്ടേഷനു കൂട്ടുനിന്നതെന്ന സംശയവും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ കഴിയുന്നത്ര ആള്‍ക്കാരെ ചോദ്യം ചെയ്‌ത് ആക്രമണത്തിന്റെ പശ്‌ചാത്തലത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. ആക്രമണവിധേയയായ നടി യാത്രപുറപ്പെട്ട സ്‌ഥലവും ചുറ്റുപാടുകളും അവിടെ ഉണ്ടായിരുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.
അതേസമയം ഇപ്പോള്‍ നടക്കുന്ന അന്വേഷണം എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നു മുന്‍ ഡിജിപി സെന്‍കുമാര്‍. കേസില്‍ ദിലീപിനെതിരേ തെളിവില്ല. വിവാദമായ കേസില്‍ ദിലീപിനെതിരേ നടപടിയൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന ശക്തമായ സൂചനയാണു സെന്‍കുമാര്‍ നല്‍കിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കേസിലെ തെളിവുകള്‍ ആദ്യംമുതല്‍ വിശദമായി മനസിലാക്കിയ സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.തച്ചങ്കരിയെയും നളിനി നെറ്റോയെയും ജേക്കബ് തോമസിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സെന്‍കുമാര്‍ രംഗത്തെത്തിയത്. നളിനി നെറ്റോയും എംവി ജയരാജനും ടോമിന്‍ തച്ചങ്കരിയും ചേര്‍ന്ന കോക്കസ് മുഖ്യമന്ത്രി പിണറായി വിജയനെ കുരങ്ങു കളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.