ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ആപ്പിളിന്റെ പുതിയ ഒഎസ് അപ്‌ഡേറ്റായ ഐഒഎസ് 10 പുതിയയ ഫീച്ചറുകള്‍ പുറത്തിറക്കി. രസകരമായ ഇമോജികളാണ് ഇതിലെ പ്രധാന ആകര്‍ഷണം.
അതായത് ആളെ കൊല്ലുന്ന തോക്കിന്റെ ഇമോജി ലിസ്റ്റില്‍ നിന്ന് ആപ്പിള്‍ കളഞ്ഞിരിക്കുന്നു. പകരം വെള്ളം നിറയ്ക്കുന്ന തോക്കാണ് ഇമോജി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഒരുകൂട്ടം പുതിയ ഇമോജികളും ലിസ്റ്റില്‍ ഉണ്ടാകും. വനിതാ അത്‌ലറ്റുകളെയും പ്രൊഫഷനുകളും ഇമോജികളായി കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുണ്ടായിരുന്ന ഫീമെയില്‍ ഇമോജികള്‍ക്കെല്ലാം മെയില്‍ വേര്‍ഷനും ചേര്‍ത്തിട്ടുണ്ട്. പൊങ്ങിയിരിക്കുന്ന ചെവികളോടു കൂടിയ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം അതേ രീതിയിലുള്ള ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി. എല്‍ജിബിടിയെ പിന്തുണച്ച് റെയിന്‍ബോ ഫ്‌ളാഗ് ആണ് മറ്റൊന്നു. പൊതുസമൂഹത്തോട് ആപ്പിളിനുള്ള പ്രതിബദ്ധത കാണിക്കുന്നതിനു കൂടിയാണ് ഈ റെയിന്‍ബോ ഫ് ളാഗ് ഇമോജിയായി ഉള്‍പ്പെടുത്തിയത്.
കൂട്ടത്തിലെ ഏറ്റവും വിവാദപരമായ ഇമോജി എന്നത് തോക്കാണ്. ഇതുവരെയുണ്ടായിരുന്നത് യഥാര്‍ത്ഥ റിവോള്‍വറിന്റെ ഇമോജിയായിരുന്നു. ഇതിനു പകരമാണ് വാട്ടര്‍ ഗണ്‍ വന്നത്. ഓറഞ്ച്, പച്ച തുടങ്ങിയ നിറങ്ങളിലുള്ളതാണ് വാട്ടര്‍ഗണ്‍. ഒറിജിനലിനെ പോലെ തോന്നിക്കുന്ന ഈ ഇമോജിക്കെതിരെ ഗണ്‍ കണ്‍ട്രോള്‍ ഗ്രൂപ്പുകള്‍ നിരന്തരമായി പ്രചാരണം നടത്തി വരുകയായിരുന്നു. എന്നാല്‍, വാട്ടര്‍ ഗണ്‍ ആക്കിയിട്ടും കാര്യമില്ലെന്നാണ് പലരും ട്വിറ്ററിലൂടെ കളിയാക്കുന്നത്. തോക്ക് ഒഴിവാക്കിയെങ്കിലും കത്തി പോലുള്ള മറ്റു ആയുധങ്ങള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്.