തെഹറാന്‍: യുഎസ്സിനെതിരെ 13 പ്രതികാര പദ്ധതികലുമായി ഇറാൻ .ഇറാന്‍ പ്രതികാരത്തിന് സജ്ജമായതായി സൈന്യത്തിലെ പ്രമുഖ കമാന്‍ഡര്‍ വ്യക്തമാക്കി. 13 തരത്തിലുള്ള ആക്രമണങ്ങളാണ് യുഎസ്സിനെതിരെ ഇറാന്‍ സജ്ജമാക്കുന്നത്. യുഎസ് സൈന്യം ഇറാന്റെ പ്രസ്താവനയില്‍ അമ്പരപ്പിലാണ്. യുഎസ് പ്രതിരോധ സെക്രട്ടറി ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്ന വാര്‍ത്തയും നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലും പ്രതികാരത്തിന് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ദുര്‍ബലമായ ആക്രമണം പോലും അമേരിക്കയെ തകര്‍ക്കുന്നതായിരിക്കുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷാംകാനി പറഞ്ഞു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇറാന്റെ പടയൊരുക്കത്തില്‍ ഏറ്റവും ഭയക്കുന്ന സൗദി അറേബ്യയും ഇസ്രയേലുമാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സഖ്യമായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങില്‍ ഫലസ്തീന്‍ ഗ്രൂപ്പ് ഹമാസും ലെബനിലെ ഹിസ്ബുള്ളയും പങ്കെടുത്തതാണ് ഇത്തരമൊരു ഭയപ്പെടലിന് കാരണം. നേരത്തെ സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ലോകത്തെ വിറപ്പിച്ചിരുന്നു. അന്ന് ഉല്‍പ്പാദനം പകുതിയായി കുറയ്‌ക്കേണ്ടി വന്നിരുന്നു സൗദിക്ക്. ഇവര്‍ക്കെതിരെയുള്ള ആക്രമണമാണോ ഇറാന്‍ പദ്ധതിയിടുന്നതെന്ന ആശങ്കയുമുണ്ട്.
ഖാസിം സുലൈമാനി വധത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പകുതി മൗനത്തിലായിരുന്ന ഇറാന്‍ പ്രതികാരത്തിന് ഒരുങ്ങുന്നു. ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസയം ഔദ്യോഗിക ദു:ഖാചരണത്തിന് ശേഷം ആക്രമണങ്ങള്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലേക്ക് വീണിരിക്കുകയാണ്. അതേസമയം മേഖലയില്‍ കടുത്ത സുരക്ഷയൊരുക്കിയിട്ടുണ്ട് അമേരിക്ക. ഏത് തരം തിരിച്ചടികളെയും നേരിടാന്‍ സൈന്യത്തിന് നിര്‍ദേശമുണ്ട്. ഇതിന് പുറമേ ഇറാഖില്‍ നിന്ന് ഒരു കാരണവശാലും സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്‍ പ്രോക്‌സി വാറിന് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ രാജ്യത്തും ഇറാന്‍ സൈന്യം ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന സേനകളെ ഉപയോഗിച്ചുള്ള യുദ്ധമാണ് പ്രതീക്ഷിക്കുന്നത്.
ഇറാനെതിരെയുള്ള പോരാട്ടത്തില്‍ ട്രംപിന് വിചാരിച്ച പിന്തുണ ലഭിച്ചിട്ടില്ല. ലോകരാജ്യങ്ങള്‍ സുലൈമാനിയെ വധത്തെ സ്വാഗതം ചെയ്തിട്ടുമില്ല. ഇതിനിടെ യുഎസ് കോണ്‍ഗ്രസില്‍ ഇറാനുമായുള്ള യുദ്ധത്തില്‍ നിന്ന് ട്രംപിനെ തടയാനുള്ള നിയമവും പാസാക്കിയിട്ടുണ്ട്. ഇത് അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് ഇത്. ഇതിനിടെ സുലൈമാനിയുടെ ശവസംസ്‌കാരത്തിന് എത്തിയ ജനങ്ങളെ സാക്ഷിയാക്കി പുതിയ സൈനിക മേധാവി പ്രതികാരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉറപ്പായും പ്രതികാരം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇറാനിലെ 52 മേഖലകളില്‍ ആക്രമണം നടത്തുമെന്നും അതില്‍ പൈതൃക കേന്ദ്രങ്ങളും ഉള്‍പ്പെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പെന്റഗണ്‍ തള്ളിയിരിക്കുകയാണ്്. അത്തരത്തില്‍ യാതൊരു ഉദ്ദേശവും അമേരിക്കയ്ക്കില്ലെന്ന് പെന്റഗണ്‍ ചീഫ് ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു. പൈതൃക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണ്. ആയുധം കൊണ്ടുള്ള പോരാട്ടം മാത്രമാണ് ഇറാനുമായി ഉള്ളതെന്നും മില്ലി പറഞ്ഞു. ഇതോടെ കൈവിട്ട ആക്രമണങ്ങള്‍ക്കില്ലെന്ന സന്ദേശമാണ് യുഎസ് നല്‍കുന്നത്.