വകവരുത്തിയത് ഇറാന്റെ സ്വന്തം ജയിംസ് ബോണ്ടിനെ,തിരിച്ചടിക്കും,പ്രതികാരദാഹിയായി ഇറാൻ.

വാഷിങ്ങ്ടൺ :ഇസ്ലാമിക വിപ്ലവത്തിന്റെ ശക്തനായ വക്താവും പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേനിയുടെ വിശ്വസ്‌തനും ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവുമായിരുന്നു കൊല്ലപ്പെട്ട കാസെം സൊലൈമാനി.പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ പട്ടാളമേധാവി,​ അമേരിക്ക ഭയന്ന കമാൻഡർ,​ ഇറാൻ ജനതയുടെ വീര പുരുഷൻ,​ ആരാധകരുടെ ജയിംസ് ബോണ്ട്… കൊല്ലപ്പെട്ട മേജർ ജനറൽ കാസെം സൊലൈമാനിക്ക് വിശേഷണങ്ങളേറെയാണ്. ഹീറോപരിവേഷമുള്ള ചാരനും സൈനിക തന്ത്രജ്ഞനും ആയിരുന്ന അദ്ദേഹം . ഇറാക്കിലും സിറിയയിലും ഉൾപ്പെടെ ഇറാന്റെ സമീപകാല വിദേശ ദൗത്യങ്ങളുടെയെല്ലാം മുഖ്യ ശിൽപ്പിയായിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാനിലും മറ്റിടങ്ങളിലുമുള്ള അമേരിക്കൻ സൈനികരെ വകവരുത്തുന്നത് സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നെന്നും 2003-2011 കാലത്ത് 608 അമേരിക്കൻ സൈനികരെ ഇവർ കൊന്നതായും അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്ക ഒരു ഭീകരനായി കരുതിയിരുന്ന സുലൈമാനിയുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് യു.എസ് പൗരന്മാരെ വിലക്കിയിരുന്നു. യു.എൻ സുരക്ഷാസമിതിയും സുലൈമാനിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.എന്നാൽ സുലൈമാനിയെ സംബന്ധിച്ച് പ്രതിരോധത്തിന്റെയും നയതന്ത്രങ്ങളുടെയും ഇടമായിരുന്നു ഇറാന്റെ സൈനിക നടപടികൾ. ‘മനുഷ്യരാശിയുടെ നഷ്ടപ്പെട്ട പറുദീസയാണ് യുദ്ധമുന്നണി’ എന്നായിരുന്നു അദ്ദേഹം തന്റെ സൈനിക ജീവിതത്തെക്കുറിച്ച് പറഞ്ഞത്.


ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനേക്കാൾ നയതന്ത്ര രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്താന്‍ സുലൈമാനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ സൊലൈമാനി ഇറാന്റെ പ്രസിഡന്റ് ആകുമെന്ന് വരെെ അഭ്യൂഹങ്ങൾ പരന്നിരുന്നു.സുലൈമാനിയുടെ കൊലപാതകം ഇറാനെ പിടിച്ചുകുലുക്കിയെന്നതിൽ സംശയമില്ല.പ്രതികാരം ചെയ്തിരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. രാജ്യത്തെ രണ്ടാമത്തെ വലിയ നേതാവ് കൊല്ലപ്പെട്ടതിനാൽ പ്രതികാരം ചെയ്യാതെ മാർഗമില്ല എന്ന് പറയാം. ഇനി പശ്ചിമേഷ്യയ്ക്ക് സംഘർഷത്തിന്റെ നാളുകളാണെന്നതിൽ തർക്കമില്ല.

അമേരിക്കയ്‌ക്ക് സുലൈമാനിയുടെ കൊലപാതകം ഒരുപാട് കാത്തിരുന്ന ലക്ഷ്യ സാക്ഷാത്കാരമാണ്. ഒട്ടനവധി അമേരിക്കക്കാരുടെ മരണത്തിന് കാരണക്കാരനായി സുലൈമാനിയെ അമേരിക്ക കണക്കാക്കുന്നു. ഇത് വലിയ രാഷ്ട്രീയ നേട്ടമായി ട്രംപ് ആഘോഷിക്കുമെന്നതിൽ സംശയമില്ല. മുൻ പ്രസിഡന്റമാരായ ജോർജ് ബുഷും ബറാക് ഒബാമയും സംഘർഷം കണക്കിലെടുത്ത് സുലൈമാനിയെ വധിക്കുന്നതിനോട് താൽപര്യം കാട്ടിയിരുന്നില്ല. എന്തായാലും ട്രംപ് ഇത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്നതിൽ സംശയമില്ല.

Top