ലിജോ ജോര്‍ജ്
കോട്ടയം: നേഴ്സിങ് തട്ടിപ്പിന് ഇരയായതായി നേഴ്സിന്റെ വെളിപ്പെടുത്തല്‍ പുറത്ത് .ഒലിവര്‍ പ്‌ളേസ്‌മെന്റ് ഉടമകള്‍ അഞ്ചര ലക്ഷം രൂപ വീതം വാങ്ങിയിട്ട് പറ്റിച്ചുവെന്ന് തട്ടിപ്പിനിരയായ നേഴ്‌സ് ക്യാമറക്ക് മുന്നില്‍ വെളിപ്പെടുത്തി .കോടികളുടെ നേഴ്സിങ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും പുറത്തുവരുകയാണ് .തട്ടിപ്പുകാരായ റിക്രൂട്ടിങ് ഏജന്റുമാരാല്‍ ചതിക്കപ്പെട്ട് അയര്‍ലണ്ടില്‍ എത്തപ്പെട്ട ഒരുപാട് നേഴ്സുമാരുടെ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയത് ഒരു ഏജന്‍സി മാത്രമല്ല മറ്റു പല ഏജന്റുമാരുമുണ്ടെന്ന ഞെട്ടിക്കുന്ന തെളിവുകള്‍ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന് കിട്ടി.വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ചതിയില്‍പ്പെടുത്തി നേഴ്സുമാരെ അയര്‍ലണ്ടിലെത്തിച്ച് കോടികള്‍ തട്ടിയ ഏജന്റുമാര്‍ക്കെതിരെയും കേരളത്തിലെ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെയുമാണ് ചതിയില്‍പ്പെട്ട നേഴ്സ് രംഗത്ത് വന്നത് . കിടപ്പാടം പണയംവച്ചാണ് കുടുംബം നോക്കാനായി ഇവര്‍ അയര്‍ലണ്ടിലെത്തിയത്.
അയര്‍ലണ്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തുന്ന കോട്ടയം ഒലിവര്‍ പ്ലെയ്സ്മെന്റ് എന്ന സ്ഥാപനത്തിനെരെതിരെയും, സ്ഥാപന ഉടമകള്‍ക്കെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ചതിയില്‍ അകപ്പെട്ട നേഴ്സുതന്നെ നേരിട്ട് വെളിപ്പെടുത്തലുമായി എത്തുന്നത്.
ഒലിവര്‍ പ്‌ളേസ്‌മെന്റിലെ റെജിയാണ് തങ്ങളില്‍ നിന്നും പണം വാങ്ങിയതെന്നാണ് ക്യാമറക്ക് മുന്നില്‍ തട്ടിപ്പിനിരയായ നേഴ്‌സ് വെളിപ്പെടുത്തുന്നത്. റജിയുടെ പേരിലാണ് നാട്ടില്‍ പ്രചരണം നടത്തുന്നതെന്നും അയാളുടെ കയ്യില്‍ പണം കൊടുത്തു എന്നുമാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒലിവര്‍ പ്‌ളേസ്‌മെന്റിലെ റജിക്ക് രണ്ട് ലക്ഷം രൂപ കമ്മീഷനായി നല്‍കിയെന്നും പിന്നീട് രണ്ട് ലക്ഷം രൂപ ടെസ്റ്റിനായി നല്‍കിയതുള്‍പ്പെടെ അഞ്ചര ലക്ഷം രൂപയാണ് കൊടുത്തതെന്നാണ് വെളിപ്പെടുത്തല്‍.
അയര്‍ലന്റിലേ പ്രവാസി മലയാളികളായ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്‌ളേസ്‌മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെയാണ് ഡി.ജി.പിക്ക് പരാതി.കൂടാതെ ഇന്നസെന്റിനൊപ്പം നേഴ്‌സുമാരെ എത്തിക്കുന്ന ലീമെറിക്കിലെ പങ്കാളി റിക്രൂട്ട്‌മെന്റ് ഏജന്റ് അനില്‍ ആന്റണിയുമാണ് നേഴ്സുമാരെ തട്ടിപ്പിനിരയാക്കിയത്.
അയര്‍ലന്റില്‍ കഴിഞ്ഞ 10വര്‍ഷമായി ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന സ്ഥാപനം റിക്രൂട്ട്‌മെന്റ് നടത്തുകയും നേഴ്‌സുമാരില്‍ നിന്നും 5മുതല്‍ 10 ലക്ഷത്തിലധികവും തുക വാങ്ങിയതായി പരാതിക്കാരന്‍ തെളിവുകള്‍ സഹിതം നേരത്തെ മൊഴി നല്‍കിയിരുന്നു. മാത്രമല്ല അയര്‍ലന്റിലേ തൊഴില്‍ ഉടമ ഇവര്‍ക്ക് റിക്രൂട്ട്‌മെന്റ് ചിലവുകള്‍ എല്ലാം നല്‍കുന്നുണ്ട്. തികച്ചും സൗജന്യമായി നടത്തേണ്ട റിക്രൂട്ട്‌മെന്റാണ് പണം വാങ്ങി ചെയ്തത്.
തട്ടിപ്പിനെക്കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വരികയും കേരളത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുകയും ചെയ്തതോടെ വെട്ടിലായ സംഘം പണവുമായി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകകയാണ്. ഇതിനായി ഒലിവര്‍ പ്‌ളേസ്‌മെന്റ് ഉടമ ഇന്നസെന്റ് കേരളത്തിലെത്തി ലക്ഷങ്ങള്‍ പോലീസുകാര്‍ക്ക് നല്‍കുന്നതായും വാഗ്ദാനം ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണമൊഴുക്കി അന്വേഷണം മരവിപ്പിക്കുകയാണ് സംഘത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അനോഷണം മരവിപ്പിക്കുന്നതിനായി ഭരണസ്വാധീനത്താല്‍ പൊലീസുകാരെ സപീപിച്ചതിന്റെ തെളിവുകള്‍ ഹെറാള്ഡിന് കിട്ടി.വിവരം മുഖ്യമന്ത്രിയെയും ഡിജിപിയെയും ധരിപ്പിക്കുന്നുണ്ട് പരാതിക്കാര്‍ .
അതേസമയം നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തുന്ന Vista Career Solutions -ന്റെ ഉടമ ലാലു പോള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് വി.എ രാജീവനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ചക്കര ജോണിയുമായിട്ടുള്ള ബന്ധം മറനീക്കി പുറത്ത് വരുന്നു .
ഇതേ ലാലു പോള്‍ ആണ് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശനെ സ്പോണ്‍സര്‍ ചെയ്തതെന്നും അവര്‍ ഒന്നിച്ചാണ് അയര്‍ലണ്ടില്‍ എത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു . ലാലു പോളിന് ചക്കര ജോണിയുമായിട്ടുള്ള ബന്ധം ഊക്കോട്ടി ഉറപ്പിക്കുന്ന തെളിവുകളും പുറത്ത് വന്നു . ഇയാളാക്കും സ്വീകരണം ചക്കര ജോണിക്കും അങ്കമാലിയില്‍ കെട്ടിടം ഉള്ളതായും പറയുന്നു. ചക്കര ജോണി വധക്കേസിലെ പ്രതിയുമായിട്ടുള്ള ലാലു പോളിന്റെയും ബന്ധവും രാജീവ് വധക്കേസിലെ ബന്ധവും അന്വോഷിക്കനാമെന്നാവശ്യപ്പെട്ട് പരാതി പോലീസില്‍ എത്തിയതായി സൂചനയുണ്ട് .
അയര്‍ലന്റില്‍ നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ലാലു പോള്‍ എന്നയാളും വിടി.സതീശനും ഒരേ ഫ്‌ളൈറ്റില്‍ ആണ് എത്തിയത്. ലാലു പോള്‍ ആണ് വി.ഡി സതീശന്റെ യൂറോപ്പ് ട്രിപ്പിന്റെ എല്ലാ ചിലവുകളും എന്നും അയര്‍ലണ്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ .ഇന്നലെ ഓ.ഐ.സി.സി നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ ഭക്ഷണം സ്പോണ്‍സര്‍ ചെയ്തത് വരെ ലാലു പോള്‍ ആണെന്നും ഇതുവരെ കോണ്‍ഗ്രസുകാരുടെയോ -ഓ.ഐ .സി.സിയുടെയോ ഒരു പരിപാടിയിലും പങ്കെടുക്കാത്ത ലാലു പോള്‍ പരിപാടി നടന്ന സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.അയര്‍ലണ്ടില്‍ നിലവില്‍ ഇല്ലാത്ത ഒരു ഓ.ഐ.സി.സി കമ്മറ്റി തട്ടിക്കൂട്ടി നടത്തിയ ഒരു പരിപാടിയുടെ പേരിലാണ് സമുന്നതനായ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് പങ്കെടുത്തത് എന്നതും സംശയകരവും ആയിരുന്നു . വിദേശ യാത്രയും റിയല്‍ എസ്റ്റേറ്റ് ബന്ധവും മറ്റും വി.ഡി സതീശനെതിരെ ഉയരുമ്പോള്‍ നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരന്‍ ലാലുപോലുമായിട്ടുള്ള ചങ്ങാത്തവും മറ്റും വീണ്ടും ചര്‍ച്ചയാവുകയാണ് .
ഒലിവര്‍ പ്‌ളേസ്‌മെന്റ് -ലാലുപോളിന്റെ Vista Career Solutions അല്ലാതെ അതി ഗുരുതരമായ ക്രിമിനല്‍ കുറ്റം നേഴ്സിങ് മേഖലയില്‍ നടത്തുന്ന ‘ഫേക്ക് എക്‌സ് പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് , വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്യുന്ന ഡാന്‍ലാക്കില്‍ നേഴ്സായി ജോലി ചെയ്യുന്ന റിക്രൂട്ടിങ് ഏജന്റിന്റെയും കൂട്ടാളിയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് മുന്‍പില്‍ എത്തി.നേഴ്സിങ് റിക്രൂട്ട്‌മെന്റ് നിയമവിരുദ്ധമായി നടത്തുന്ന കില്‍ക്കെനിയിലെയും കാവനിലെയും മറ്റു ചില ഏജന്റുമാരും അന്വോഷണത്തിലാണ് .അവരുടെ ഞെട്ടിക്കുന്ന ചതിയുടെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും.റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായിട്ടുള്ള ബന്ധം അന്വോഷിക്കാന്‍ ലാലുപോളിനെ പോലീസ് ചോദ്യം ചെയ്യും എന്നും സൂചനയുണ്ട് .