പത്താന്‍കോട് ഭീകരാക്രമണം ഏതുനിമിഷവും സംഭവിക്കാം; ജയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നു

terrorist

ദില്ലി: ഇന്ത്യയെ ഭയപ്പെടുത്തിയ ആക്രമണമായിരുന്നു പത്താന്‍കോട് ഭീകരാക്രമണം. പത്താന്‍കോട് മോഡല്‍ ഭീകരാക്രമണം ഏതുനിമിഷവും ഉണ്ടാകാമെന്നാണ് പറയുന്നത്. പാക്ക് ഭീകരസംഘടനകള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന റിപ്പോട്ടാണ് ലഭിച്ചിരിക്കുന്നത്. ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ജെയ്‌ഷെ കമാന്‍ഡറായ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടക്കും. അവിടെ നിന്നും ആക്രമണം നടത്തുന്നതിനായി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് വരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

പാക്കിസ്ഥാനിലെ ഒഖറയിലാണ് അവൈസ് താമസിക്കുന്നത്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെയും ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെയും സഹായം ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സൈനിക ഇന്റലിജന്‍സ് പഞ്ചാബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരാക്രമണം നടന്ന പത്താന്‍കോട് വ്യോമസേന താവളത്തില്‍ പാക്ക് അന്വേഷണ സംഘം എത്തി പരിശോധന നടത്തി രണ്ടു മാസത്തിന് ശേഷമാണ് സൈന്യം റിപ്പോര്‍ട്ട് നല്‍കിയത്. പ്രവര്‍ത്തനങ്ങള്‍ വ്യാപിപിക്കുന്നതിന്റെ ഭാഗമായി ജയ്‌ഷെ മുഹമ്മദ് മൂന്നു പുതിയ ഓഫിസുകള്‍ തുറന്നുവെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള 7844 ടെലിഫോണ്‍ കോളുകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിച്ചു. ഈ നമ്പറുകളില്‍ നിന്നു ഇന്ത്യയിലേക്ക് ഫോണ്‍ സന്ദേശം വന്നതായും തിരിച്ചറിഞ്ഞു.

Top