ഐസിസിന്റെ ക്രൂരതകളില്‍ ഞെട്ടിവിറയ്ക്കുകയാണ് ലോകം പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരമായി കൊന്നുതള്ളുന്ന തീവ്രാവാദികള്‍ നിരവധി നിരപരാധികളെയും അരും കൊലയ്ക്ക് വിധേയമാക്കുന്നു. ഏറ്റവുമൊടുവില്‍ യുവാവിന്റെ കഴുത്തില്‍ വയര്‍ കെട്ടി വച്ച് സ്‌ഫോടനത്തില്‍ തല തെറിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇറാഖിലെ അന്‍ബാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോകമനസാക്ഷിയെ പോലും മരവിപ്പിച്ച് പുറത്താക്കിയിരിക്കുന്നത്.
ഇറാഖ് സര്‍ക്കാരിനു വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ് ആറു യുവാക്കളെ ഐസിസ് അടുത്ത ദിവസങ്ങളില്‍ കൊലപ്പെടുത്തിയത്. ഇതില്‍ ഒരാളുടെ വധമാണ് അതിക്രൂരമായി ഭീകരര്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വയര്‍ യുവാവിന്റെ കഴുത്തില്‍ കെട്ടിവച്ച ശേഷം സ്‌ഫോടനത്തില്‍ തല തെറിക്കുന്ന വീഡിയോ രക്തം പോലും മരവിപ്പിക്കുന്നതാണ്.
മുഹമ്മദ് മഹമൂദ് ഡായിഹ് എന്നു പേരുള്ള യുവാവ് ഫല്ലുജാ ജനറല്‍ ഹോസ്പിറ്റലില്‍ ആണ് ജോലി ചെയ്തു വന്നിരുന്നത്. ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ഡായിഹ് തന്റെ സ്വാധീനം ഉപയോഗിച്ച് ഇറാഖി ഇന്റീരിയര്‍ മിനിസ്ട്രിക്ക് വിവരങ്ങള്‍ നല്‍കിയെന്നാണ് ഐസിസിന്റെ ആരോപണം. ഇതേ ആശുപത്രിയില്‍ ഐസിസിനു വേണ്ടി ജോലി ചെയ്യുന്ന മെഡിക്കല്‍ സ്റ്റാഫിന്റെ വിവരങ്ങളാണ് സര്‍ക്കാരിന് ഡായിഹ് കൈമാറിയത്.
നിലത്ത് മുട്ടു കുത്തി നിര്‍ത്തിയ ഡായിഹിന്റെ കഴുത്തില്‍ ഐസിസ് ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച നീല വയര്‍ കെട്ടി വച്ച ശേഷം സ്‌ഫോടനം നടത്തുകയാണ്. സ്‌ഫോടനത്തില്‍ യുവാവിന്റെ തല തെറിച്ചുപോകുകയും ചെയ്തു.
ഡായിഹിനെ കൂടാതെ മറ്റ് അഞ്ചു പേരെ കൂടി ഐസിസ് ഭീകരര്‍ ചാരവൃത്തിയുടെ പേരില്‍ കൊന്നൊടുക്കി. ഇറാഖ് സര്‍ക്കാരിന് ഐസിസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയെന്ന പേരില്‍ മൂന്നു പൊലീസുകാരേയും ഐസിസ് കൊലപ്പെടുത്തി. ഇതില്‍ മൂന്നു പേരെ വെടിവച്ചു കൊല്ലുകയായിരുന്നു. അതേസമയം ഫല്ലുജാ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന സാം ഫൈസല്‍ സൊവൈദാന്‍ എന്നയാളെ കഴുത്തറുത്താണ് കൊന്നത്.
ഏറ്റവുമൊടുവില്‍ ഐസിസ് ഭീകരര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഇറാഖ് ആര്‍മിയോടാണ്. ഇറാഖിലെ അന്‍ബാര്‍ ഗവര്‍ണറേറ്റില്‍ ഐസിസ് തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 30 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന അന്‍ബാര്‍ ഗവര്‍ണറേറ്റ് ഇപ്പോള്‍ ആര്‍മി വളഞ്ഞിരിക്കുകയാണ്. പൂര്‍ണമായും മറ്റു മേഖലകളില്‍ നിന്ന് ഒറ്റപ്പെട്ട അന്‍ബാര്‍ ഗവര്‍ണറേറ്റില്‍ ഐസിസും ആര്‍മിയും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുകയാണ്. ഫല്ലൂജയില്‍ നിന്ന് 600ഓളം ഐസിസ് ഭീകരര്‍ വിട്ടുപോയെന്ന് മൂന്നാഴ്ച മുമ്പ് ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇനിയും നാനൂറോളം ഐസിസ് ഭീകരര്‍ ഫല്ലൂജ സിറ്റിയില്‍ ഇനിയും ഉണ്ടെന്നാണ് കണക്ക്.