ഐഎസിലേയ്ക്ക് കേരളത്തിലെ ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന അബ്ദുള്‍ റാഷിദ് കൊല്ലപ്പെട്ടു; അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്

കോഴിക്കോട്: ആഗോള ഭീകരസംഘടന ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ കേരളാ ഘടകം നേതാവ് എന്ന് വിശേഷിപ്പിക്കുന്ന അബ്ദുള്‍ റാഷിദ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഒരു മാസം മുമ്പ് അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യയില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള ടെലിഗ്രാം സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഐ.എസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്നത് റാഷിദ് അബ്ദുള്ളയായിരുന്നു. യു.എസ് ആക്രമണത്തില്‍ റാഷിദിനൊപ്പം ഇന്ത്യക്കാരായ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായും ടെലഗ്രാം സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് അബ്ദുള്ളയാണ് മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് മുന്‍പും റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അയാള്‍ തന്നെ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. 2016 ജൂണിലായിരുന്നു റാഷിദ് അബ്ദുല്ലയും ഭാര്യയുമടങ്ങുന്ന 21 അംഗ സംഘം ഐ.എസില്‍ ചേരുന്നതിനായി അഫ്ഗാനിസ്താനിലേക്ക് പോയത്.

Top