ദമാസ്‌കസ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കൊടുംക്രൂരത വീണ്ടും. സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ കൊന്നു തള്ളിയെന്നുള്ള റിപ്പോര്‍ട്ടുകളാണുള്ളത്. തട്ടിക്കൊണ്ടുപോയ 300 പേരില്‍ 175 പേരെ കൂട്ടക്കുരുതി നടത്തിയെന്നാണ് പറയുന്നത്. സിമന്റ് ഫാക്ടറിയിലെ ജോലിക്കാരായിരുന്നു ഐഎസിന്റെ പിടിയിലായത്.
ഫാക്ടറിക്കുള്ളില്‍ കടന്ന് 300 തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമമായ റൂയിറ്റേഴ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
കിഴക്കന്‍ ദമാസ്‌കസിലെ ഡെയര്‍ പട്ടണത്തിലെ അല്‍ ബാദിയ സിമന്റ് കമ്പനിയിലെ തൊഴിലാളികളെയാണ് ചൊവ്വാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
തൊഴിലാളികളുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നത്. .ഇതിനിടയിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ടെത്തിയത്. പൗരാണിക നഗരമായ പാല്‍മീറയില്‍ നിന്ന് സൈന്യം ഐ.എസ് ഭീകരരെ തുരത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.