
മോസ്‌കോ: സിറിയയിലെ റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ നൂറു കണക്കിനു ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായും സംഘടനയെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ഐസിസിനും സിറിയയിലെ മറ്റു റിബല്‍ ഗ്രൂപ്പുകള്‍ക്കുമെതിരായ റഷ്യന്‍ ആക്രമണം ഫലപ്രദമായിരുന്നു. വന്‍തോതില്‍ ഭീകരരുടെ കണ്‍ട്രോള്‍ റൂമുകള്‍, മറ്റു അടിസ്‌ഥാന സൗകര്യങ്ങള്‍, ആയുധശേഖരങ്ങള്‍ എന്നിവ തകര്‍ക്കാന്‍ കഴിഞ്ഞ 30 ന് ആരംഭിച്ച ആക്രമണം വഴി സാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.