ബാഗ്ദാദ്: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനീക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടത്. ഐസിസ് വാര്‍ത്തകള്‍ പുറത്ത് വിടുന്ന അമാക്കാണ് പുറത്തു വിട്ടത്.ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടത്. ഐ.എസിനു വേണ്ടി വാര്‍ത്തകള്‍ പുറത്തുവിടുന്ന അമാക് വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഐ.എസിന്‍റെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് ഇറാഖി സൈന്യം മുന്നേറുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാര്‍ത്തയാണെന്ന് വാഷിങ്ടണ്‍ ഡി.സി പ്രതികരിച്ചു.
അല്‍ഷിഷാനിയുടെ നേതൃത്വത്തില്‍ ഐ.എസ് രൂപം കൊടുത്ത യുദ്ധ തന്ത്രങ്ങള്‍ ഇറാഖിനെ സൈനി നീക്കത്തില്‍ അമേരിക്കക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വടക്ക്-കിഴക്കന്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി അമേരിക്ക അവകാശവാദം ഉന്നയിച്ചിരുന്നു.
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സൈനിക ഉപദേശകനായ ഉമര്‍ അല്‍ഷിഷാനിയുടെ യഥാര്‍ഥ പേര് തര്‍ഖാന്‍ ബാതിറാഷ്വിലി എന്നാണ്. ‘ഉമര്‍ ദ് ചെച്ചന്‍’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്