ഇസ്രായേലിൽ കാണാതായ കർഷകൻ ബിജു കുര്യൻ കേരളത്തിലെത്തി

കോഴിക്കോട്: ഇസ്രായേലിൽ ആധുനിക കൃഷി രീതി പഠിക്കാൻ പോയ കർഷകരുടെ സംഘത്തിൽനിന്നു കാണാതായ ബിജു കുര്യൻ കേരളത്തിലെത്തി. പുലർച്ചെ കരിപ്പുരിലാണ് ബിജു കുര്യൻ വിമാനം ഇറങ്ങിയത്.

പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു തിരികെ മടങ്ങിയത് സ്വമേധയാ തന്നെയാണെന്നും ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നാണ് ബിജു കുര്യൻ പറയുന്നത്. ബെത്‍ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെന്നും കാണാതായെന്ന വാർത്തകൾ കണ്ടതിനാൽ ഭയം മൂലമാണു നാട്ടുകാരെ വിളിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞതായി സഹോദരൻ ബെന്നിയും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

17നു രാത്രിയാണ് കർഷകരുടെ സംഘത്തിൽ നിന്ന് ബിജുവിനെ കാണാതായത്.

Top