ശ്രീനഗർ: ജമ്മു കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കല്ലിനിടിച്ചു കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പെ ണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ശ്രീ വൈഷ്ണോ ദേവി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.അടുത്തകാലത്ത് ഒരു നിഷ്കളങ്കയായ പെണ്‍കുട്ടി കടുത്ത ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടു. സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം സംഭവങ്ങളുണ്ടാകുന്നതു രാജ്യത്തിന് അപമാനകരമാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ജമ്മു കാഷ്മീരിലെ കത്രായിലെ ശ്രീ മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോമൺവെൽത്ത് ഗെയിംസിൽ ഡൽഹിയിൽനിന്നുള്ള മനിക ബത്ര, മേരി കോം, മീരാബായ് ചാനു, മണിപ്പൂരിൽനിന്നുള്ള സംഗീത ചാനു, മനു ഭാകർ, ഹരിയാനയിൽനിന്നുളള വിനേഷ് ഫോഗാട്ട്, തെലങ്കാനയിലെ സൈന നെഹ്‌വാൾ, പഞ്ചാബിലെ ഹിന സിദ്ദു എന്നിവർ രാജ്യത്തിനായി കിരീടം നേടിയവരാണ്. വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ നേട്ടങ്ങളാണ് വനിതകൾ രാജ്യത്തിനു നൽകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.രാജ്യം സ്വാതന്ത്ര്യം തേടി 70 വർഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നാണക്കേടാണ്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും നീതി ലഭിക്കുന്നുണ്ടെന്ന് അധികാരത്തിലിരിക്കുന്നവർ ഉറപ്പാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.അതേസമയം കത്വ കൂട്ടബലാത്സംഗം വിഷയത്തിൽ ജമ്മു കശ്മീരിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവെച്ചു.