അമാട്രൈസ്: മധ്യഇറ്റലിയിലെ ഫാരിന്‍ഡോളയില്‍ ഹോട്ടലിനുമീതെ മഞ്ഞുമല ഇടിഞ്ഞുവീണ് മുപ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിന് തുടര്‍ച്ചയായുണ്ടായ ഹിമപാതത്തിലാണ് സംഭവം. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.അബ്രൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് രാത്രിയില്‍ ഇടിഞ്ഞു വീണത്. സംഭവ സമയം ഹോട്ടലില്‍ 20 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരും ഉള്‍പെടെ മുപ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപോര്‍ട്ട്.
വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പെടെയുള്ളവരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ഒരാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.
ഇറ്റലിയില്‍ ബുധനാഴ്ച നാല് ഭൂകമ്പങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ ഓഗസ്റ്റില്‍ മുന്നൂറിലേറെപേരുടെ മരണത്തിനുകാരണമായ ഭുചലനമുണ്ടായത് അമാട്രൈസിലായിരുന്നു.