തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് കിട്ടണമെന്ന ഭീക്ഷണിയുമായി മുസ്ലിം ലീഗ്. എപ്പോഴും പറയുംപോലെയയ അല്ല, ഇത്തവണ സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായമെന്നും നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. സാദിഖലി തങ്ങൾ വിദേശത്ത് നിന്നെത്തിയാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചാമ മന്ത്രിപോലെ കടുത്ത സമ്മർദ്ധവുമായി ലീഗ് എത്തുമ്പോൾ കോൺഗ്രസിനെ ലീഗിനു മുന്നിൽ അടിയറ വെക്കാനും മൂന്നാം സെറ്റ് ഒടുവിൽ കൊടുക്കാനും കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറാകുന്നു എന്നാണ് റിപ്പോർട്ട് . എങ്ങനെയും ലീഗിനെ യുഡിഎഫ് മുന്നണിയിൽ പിടിച്ച് നിർത്താൻ പ്രതിപക്ഷനേതാവാ സതീശൻ അടക്കം ഒരു വിഭാഗം മൂന്നാമതൊരു സീറ്റ് വിട്ടുകൊടുക്കാൻ തയ്യാർ എന്നാണു സൂചന. എന്നാൽ കോൺഗ്രസിലെ പ്രബല വിഭാഗം ഇതിനെതിരാണ് . ഉമ്മൻ ചാണ്ടി അഞ്ചാം മന്ത്രിസ്ഥാനം കൊടുത്തപോലെ കോൺഗ്രസിന്റെ നാശത്തിന് ഇതുവഴിവെക്കുമെന്നും ഒരു വിഭാഗം .
അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ല എന്ന് കോൺഗ്രസ് ഒരു വിഭാഗം നേതൃത്വം . കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ധാരണയായി . കൊല്ലം ആർഎസ്പിക്ക് തന്നെ നൽകും. നിലവിലെ സിറ്റിങ് സീറ്റ് വിട്ട് നൽകാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. കണ്ണൂർ, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 2 സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം കേരള കോൺഗ്രസിനും ആർഎസ്പിക്കും നൽകും. മുസ്ലിം ലീഗ് നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടായെന്നും കോൺഗ്രസ് വ്യക്തമാക്കി. ഫെബ്രുവരി 5-ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.
മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ശക്തമായി അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. മലബാറിൽ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെട്ടത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു.