അവസാന നിമിഷത്തെ തകര്‍പ്പന്‍ ഗോള്‍; ഇക്വഡോറിനെ തകര്‍ത്ത് ഐവറി കോസ്റ്റ്

ഫിലഡല്‍ഫിയ : ഫിഫ ലോകകപ്പ് 2026ലെ ആവേശകരമായ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി ഐവറി കോസ്റ്റ്. നിര്‍ണായകമായ മത്സരത്തിന്റെ അവസാന നിമിഷം അമാദ് ഡിയാലോ നേടിയ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റോടെ ഐവറി കോസ്റ്റ് മുന്നേറി.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇക്വഡോര്‍ കൂടുതല്‍ ആക്രമണോത്സുകത പ്രകടിപ്പിച്ചെങ്കിലും, ഐവറി കോസ്റ്റിന്റെ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഇക്വഡോറിന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. പതിനൊന്നാം മിനിറ്റില്‍ എന്നര്‍ വലെന്‍സിയയുടെയും, പതിനാലാം മിനിറ്റില്‍ ജോണ്‍ യെബോവയുടെയും കിക്കുകള്‍ ഗോള്‍കീപ്പര്‍ യാഹിയ ഫോഫാനയെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ തട്ടി പുറത്തായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം പകുതിയിലും ഇക്വഡോറിന് ഗോള്‍ നേടാനായില്ല. എനര്‍ വലെന്‍സിയയുടെ ഗോള്‍ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ ലീഡ് നേടാനുള്ള ഇക്വഡോറിന്റെ ശ്രമങ്ങള്‍ വിഫലമായി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഇക്വഡോര്‍ ആരാധകരെ നിശബ്ദരാക്കി അമാദ് ഡിയാലോ ഐവറി കോസ്റ്റിനായി വിജയഗോള്‍ നേടി. ഗോള്‍ അവസരങ്ങള്‍ പാഴാക്കിയ ഇക്വഡോറിന് ഈ തോല്‍വി വലിയ തിരിച്ചടിയായി.

 

 

Top