മലയാളികളെ ഞെട്ടിക്കാന്‍ കുഞ്ഞാലി മരയ്ക്കാര്‍; ഹോളിവുഡ് സൂപ്പര്‍ താരം ചിത്രത്തിന്റെ ഭാഗമാകുമെന്ന് അഭ്യൂഹം

മമ്മൂട്ടി സന്തോഷ് ശിവന്‍ ടീമിന്റെ പുതിയ ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. നേരത്തെ പല വിധ വിവാദങ്ങള്‍ ചിത്രത്തിനെക്കുറിച്ച് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളികളെ ആകെ ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഇന്റര്‍നാഷണല്‍ താരമെത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. ലോകമെമ്പാടും ആരാധകരുള്ള ജാക്കി ചാനാണത്രേ കുഞ്ഞാലി മരയ്ക്കാറില്‍ നമ്മുടെ മെഗാസ്റ്റാറിനൊപ്പം എത്തുന്നത്.

കേരളപ്പിറവി ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം വന്നത്. അതോടെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം ചെയ്യാനിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത് ടി.പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. ചിത്ത്രതിന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് സന്തോഷ് ശിവന്‍ ജാക്കി ചാനുമായി ചര്‍ച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ജാക്കി നിരസിച്ചാല്‍ മറ്റൊരു ചൈനീസ് താരം പകരം എത്തുമെന്നും അറിയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ മാത്രമാണ് കുഞ്ഞാലി മരയ്ക്കാറില്‍ എത്തുന്നത്. ചൈനീസ് താരത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ആസാമീസ്, സിംഹള ഭാഷകളിലുള്ള താരങ്ങളും ചിത്രത്തിലുണ്ടാകും. ജാപ്പനീസ്, ജര്‍മ്മന്‍, ചൈനീസ് ഭാഷകളിലും കുഞ്ഞാലി മരയ്ക്കാര്‍ എത്തുമെന്നാണ് അറിയുന്നത്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥയ്ക്ക് കഴിഞ്ഞ ആറുമാസമായി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടക്കുകയാണ്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുക.

Top