തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ഒളിയമ്പുമായി ജേക്കബ് തോമസ്. സൂര്യതാപം ഏറ്റവരുടെ ശാപമാണോ വയല്‍ കായല്‍ നികത്തല്‍ ശ്രമമെന്ന് ചോദിച്ചാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കങ്ങളും വയല്‍നികത്തല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിന് കാരണമായെന്ന് ജേക്കബ് തോമസ് വിലയിരുത്തുന്നതായാണ് സൂചനകള്‍.
സര്‍ക്കാരിനെതിരെ നിരന്തരമായി പ്രതികരിക്കുന്ന ജേക്കബ് തോമസിനെ കണ്ടില്ലെന്ന് നടിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും പുതിയ തന്ത്രം.അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന് വരുംപ്പ്ള്‍ എല്ലാം സര്‍ക്കാരിന്റെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ഡിജിപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍.ജേക്കബ് തോമസിനെതിരെ നടപടിയെടുത്താല്‍ കൂടുതല്‍ അഴിമതി കഥകള്‍ പുറത്ത് വരുമോ എന്ന ഭയത്തിലാണ് സര്‍ക്കാരെന്നും പറയപ്പെടുന്നു.