ബന്ധുനിയമനക്കേസ് നിലനില്‍ക്കുന്നതാണ്;വിജിലന്സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് ചില അഴിമതികാര്‍ക്ക് കുട പിടിക്കാന്‍; വിവാദ പരാമര്‍ശങ്ങളുമായി ജേക്കബ് തോമസ്

ഷാര്‍ജ: വിവാദ വെളിപ്പെടുത്തലുകളുമായി ജേക്കബ് തോമസിന്റെ പുതിയ പുസ്തകം. ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്നതിന് വേണ്ടിയാണ് തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് അദ്ദേഹം പുസ്തകത്തില്‍ ആരോപിക്കുന്നു.കഴിഞ്ഞ ദിവസം നടന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത കാര്യവും കാരണവും എന്ന് പുസ്തകത്തിലാണ് വിവാദ പരാമാര്‍ശങ്ങള്‍ ഉള്ളത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന് പുസ്തകം ചട്ടലംഘനമാണെന്ന മൂന്നംഗസമിതിയുടെ കണ്ടെത്തലടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ജേക്കബ് തോമസിന്റെ പുതിയ പുസ്തകം പുറത്തിറങ്ങിയത്.

ഒരു പാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് തന്നെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തേക്ക് കൊണ്ട് വന്നതെന്നും എന്നാല്‍ ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനായി തന്നെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് തൂത്തെറിയാന്‍ ഒരാലോചനയും വേണ്ടിവന്നില്ല. ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കുന്നതാണ്. 2016 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് തമിഴ് നാട്ടിലുണ്ടായ ഒരു കേസില്‍ സുപ്രീംകോടതി വിധിയുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

തന്റെ ഔദ്യോഗീക ജീവിതത്തില്‍ നേരിടെണ്ടി വന്ന് വെല്ലു വിളികളാണ് ഈ പുസ്തകത്തിലൂടെ ജേക്കബ് തോമസ് തുറന്ന് കാണിക്കുന്നത്. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെയും പുസതകത്തില്‍ പരാമര്‍ശമുണ്ട്.ഇടതുസര്‍ക്കാരിന്റെ മദ്യനയം വികസനകാഴ്ചപ്പാടിന് വിരുദ്ധമാണ്. പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടെന്നും പുസ്തകത്തിലുണ്ട്. എം.എം.മണിയുടെ മാനറിസങ്ങള്‍ മന്ത്രിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം പുസ്തകത്തിലൂടെ ആരോപിക്കുന്നു.

Top