ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്
തിരുവനന്തപുരം: തന്റെ ഔദ്യോഗിക ഫോണും ഇമെയിലും ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് ജേക്കബ് തോമസ് പരാതി നല്‍കിയിരിക്കുന്നത്.പ്രത്യേക ദൂതന്‍ വഴി ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത്. പൊലീസിലെ തന്നെ ചില ഉന്നതരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്ന് ജേക്കബ് തോമസ് ആരോപിക്കുന്നുണ്ട്.
ഇമെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ചോര്‍ത്തിയതായും ജേക്കബ് തോമസ് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഫോണും മെയിലും ചോര്‍ത്തുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് ആരോപിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള ചട്ടമനുസരിച്ച് ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുള്ള ഉദ്യേഗസ്ഥന് ഒരാഴ്ച വരെ ആരുടേയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ട്. ഇത് പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നുണ്ട്.
കളങ്കിതരായ ഇന്നത ഐപിഎസ്- ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഫോണ്‍ ചോര്‍ത്തലില്‍ ദൂരൂഹകളുണ്ടോ എന്ന് വ്യക്തമായി അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.