ജേക്കബ് തോമസ് നിയമ പോരാട്ടത്തിന്.പിണറായി സർക്കാർ വെട്ടിലായി!അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുന്നു

തിരുവനന്തപുരം: അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽതന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് ഡി.ജി.പി ജേക്കബ് തോമസ് .ഇതോടെ പിണറായി സർക്കാർ വെട്ടിലായി.ജേക്കബ് തോമസ് നിയമ പോരാട്ടത്തിന് തുനിഞ്ഞിറങ്ങിയത് സർക്കാരിന് വിനയാകും . അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം തേടിയാണ് ഡിജിപി: ജേക്കബ് തോമസ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത് . ഹർജിയിൽ കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. മാർച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും.

ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കു നീങ്ങുന്ന സർക്കാരിനെ ഇതു വെട്ടിലാക്കി. മുൻ ഡിജിപി: സെൻകുമാറിന്റെ കേസിൽ സുപ്രീം കോടതിയിൽനിന്നു കനത്ത പ്രഹമേറ്റ സർക്കാർ അതിനാൽ ഈ കേസിൽ സുക്ഷ്മതയോടെ മാത്രമേ നീങ്ങുകയുള്ളൂ. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നൽകി. എന്നാൽ, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതും പറയുന്നതും രാജ്യത്തെ പൗരന്റെ കടമയാണെന്നും വളയുന്ന നട്ടെല്ല് അല്ല പൊലീസിന്റെ അന്തസ്സെന്നും മറുപടിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെതിരെ കൂടുതൽ നടപടി സർക്കാർ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം നിയമ പോരാട്ടം തുടങ്ങിയത്. അഴിമതിവിരുദ്ധ നയത്തിന്റെ പശ്ചാത്തലത്തിൽ, തനിക്കു വേട്ടയാടലിനെതിരെ സംരക്ഷണം ആവശ്യമാണോ എന്നു കേന്ദ്രവിജിലൻസ് കമ്മിഷണറുടെ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്നു ജേക്കബ് തേമസ് ആവശ്യപ്പെട്ടു.jacob Thomas ips-

വ്യക്തിഗത സുരക്ഷയ്ക്കുള്ള അപകടസാധ്യത പരിഗണിച്ച് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയ നിവേദനം പരിഗണിക്കാൻ കേന്ദ്രത്തോടു നിർദേശിക്കണം. സൽഭരണത്തിനായുള്ള പ്രവർത്തനങ്ങളും അഴിമതിവിരുദ്ധ സന്ദേശങ്ങളും ബോധവൽക്കരണങ്ങളും വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്‌ഷൻ നിയമത്തിന്റെ കീഴിലുള്ള വെളിപ്പെടുത്തലുകളുടെ പരിധിയിൽ വരുമെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. 2017 മാർച്ചിൽ വിജിലൻസ് ഡയറക്ടറായിരിക്കെ തന്നെയാണ് വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം വേണമെന്നു ജേക്കബ് തോമസ് പ്രധാനമന്ത്രിക്കു കത്തയച്ചത്. തൊട്ടടുത്ത മാസം അദ്ദേഹത്തെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കേരളത്തിൽ ഈ നിയമപ്രകാരമുള്ള നയം നടപ്പിലാക്കാൻ 2011ൽ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ അഴിമതി പുറത്തു കൊണ്ടുവരുന്നവർക്കു സംരക്ഷണം നൽകണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇതിനായി പ്രത്യേക സെൽ പ്രവർത്തിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഈ സർക്കാർ വിസിൽ ബ്ലോവേഴ്സിന് (അഴിമതി പുറത്തു കൊണ്ടുവരാൻ സഹായിക്കുന്നവർ) അവാർഡും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

സപ്ലൈകോ മാനേജിങ് ഡയറക്ടറായിരിക്കെ അവിടത്തെ അഴിമതി പുറത്തു കൊണ്ടുവന്നപ്പോൾ 2005ൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ അദ്ദേഹത്തിനു സംരക്ഷണം നൽകിയിരുന്നു. ജേക്കബ് തോമസ് ഇപ്പോൾ ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം സർക്കാരിനു സ്വീകരിക്കുകയോ അല്ലെങ്കിൽ വിശദ അന്വേഷണം നടത്തുകയോ ചെയ്യാം. അതിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് അദ്ദേഹത്തിന്റെ വാദം കൂടി കേൾക്കണം. തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ കൂടുതൽ നടപടിയെടുക്കേണ്ടത്.

അതിനു കേന്ദ്ര പഴ്സ്നേൽ മന്ത്രാലയത്തിന്റെ അംഗീകാരവും വേണം. ആറു മാസത്തിൽ കൂടുതൽ ഒരു ഉദ്യോഗസ്ഥനെ അകാരണമായി സസ്പെൻഷനിൽ നിർത്താനും കഴിയില്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതിക്കേസിൽ പ്രതിയാക്കിയ ചില ഐഎഎസ് ഉദ്യോഗസ്ഥർ ഇപ്പോൾ ഭരണത്തിന്റെ തലപ്പത്താണ്. അതിനാൽ, ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് ഈ വിഭാഗം.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ എന്തു തീരുമാനിക്കുമെന്നതാണു പ്രധാനം. ഭരണത്തിന്റെ ആദ്യ വർഷം അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി അദ്ദേഹം ജേക്കബ് തോമസിനെ ഉയർത്തിക്കാട്ടിയിരുന്നു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ സർവീസ് ചട്ടലംഘനം ചൂണ്ടികാട്ടി ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ജേക്കബ് തോമസിനെതിരെ ക്രിമിനൽ നടപടിയടക്കം ശുപാർശ ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല.

Top