കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. വി.ആര്‍.എസിനായി അദ്ദേഹം ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും കത്ത് നല്‍കി. ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് സ്ഥിരീകരിച്ചു
33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനിലായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും അദ്ദേഹം രാജിക്കത്ത് നല്‍കിക്കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ പൂര്‍ണമായ സ്ഥിരീകരണം ഇപ്പോഴും അദ്ദേഹം നല്‍കിയിട്ടില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചിരുന്നു. പിന്നീട് ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് അദ്ദേഹം നീങ്ങിയിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ പുസ്തകമെഴുതിയെന്ന പേരില്‍ സസ്പെന്‍ഷന്‍ നീട്ടി.
അഴിമതി വിരുദ്ധതയുടെ ആള്‍രൂപമായിട്ടാണ് ജേക്കബ് തോമസ് കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. അഴിമതിക്കെതിരെ നടപടി എടുക്കുന്നതിനിടയിലാണ് സസ്‌പെന്‍ഷനിലായതാണ് അദ്ദേഹം. ഇടതു സര്‍്കകാരുമായി യാതൊരു രീതിയിലും ഒത്തുപോകാനാകാത്ത സാഹചര്യം വന്നുചേരുകയായിരുന്നു.