പൂട്ടുകള്‍ തകര്‍ക്കാനായില്ല, മാന്ത്രികന്റെ ജീവന്‍ നദിയില്‍ പൊലിഞ്ഞു

ഇന്ദ്രജാല പ്രകടനം നടത്തുന്നതിനിടയില് പശ്ചിമബംഗാളിലെ ഹൂബ്ലിയില് കാണാതായ മന്ത്രികന്റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് പൂട്ടുകള്കൊണ്ടു ബന്ധിച്ച പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങിയ ചഞ്ചല് ലാഹരിയാണു നദിയുടെ ആഴങ്ങളില്പെട്ടത്. ചങ്ങലകള് പൂട്ടിയ നിലയിലായിരുന്നു മൃതദേഹം.
 
കോല്ക്കത്ത തുറമുഖത്തിനു സമീപം മില്ലേനിയം പാര്ക്കില് നൂറുകണക്കിനു കാണികള് നോക്കിനില്ക്കേ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചഞ്ചലിന്റെ ഹൗഡിനി എസ്‌കേപ്പിനു തുടക്കമായത്. ഹൗറ പാലത്തിന് താഴെ നിര്ത്തിയ ബോട്ടില്നിന്നാണു ചഞ്ചല് ചാടിയത്.
 
ഇവിടെ നിന്നു ഒരു കിലോമീറ്റര് അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടുകളെല്ലാം തകര്ത്ത് മാന്ത്രികന് ഉടന് തിരിച്ചെത്തുമെന്ന പ്രതീക്ഷയില് ജനം ഏറെനേരം കാത്തിരുന്നു. സമയം വൈകിയതോടെ പ്രതീക്ഷ ആശങ്കയ്ക്കു വഴിമാറി.
 
തുടര്ന്നു കാണികള്തന്നെയാണു പോലീസിനെ അറിയിച്ചത്. മാജിക് അവതരിപ്പിക്കുന്നതിനു പോലീസിന്റെയും തുറമുഖ വകുപ്പിന്റെയും അനുമതി തേടിയിരുന്നു. 2013- ല് ഇതേ ജാലവിദ്യ കാണിച്ച ചഞ്ചലിനെ രഹസ്യവാതിലൂടെ രക്ഷപ്പെടുന്നതു കണ്ട് നാട്ടുകാര് കൈകാര്യംചെയ്തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം അമേരിക്കയില് ജീവിച്ച ഹാരി ഹൗഡിനി എന്ന മാന്ത്രികനാണ് ദുഷ്‌കരമായ ഹൗ ഡിനി എസ്‌കേപ്പ് എന്ന ജാലവിദ്യയുടെ ഉപജ്ഞാതാവ്.
 
Top