സോഷ്യല്‍മീഡിയയിലൂടെ സെലിബ്രിറ്റികളുടെ വ്യാജമരണവാര്‍ത്ത പ്രചരിപ്പിക്കുന്ന ക്രൂരത വീണ്ടും ഈ ക്രൂരവിനോദത്തിന്റെ പുതിയ ഇരയായിരിക്കുകയാണ് ജഗതി ശ്രീകുമാര്‍. മനോരമന്യൂസിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കുമിട്ട് എഡിറ്റ് ചെയ്ത് മരണവാര്‍ത്തതയ്യാറാക്കിയാണ് പുതിയ വ്യാജപ്രചരണം. ഈ നടുക്കത്തിലാണ് ജഗതിയുടെ കുടുംബം. ഇതിനെതിരെ മകള്‍ ശ്രീലക്ഷ്മി രൂക്ഷമായി തന്നെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുമായി സംസാരിച്ചപ്പോഴുള്ള പ്രതികരണം ഇതായിരുന്നു.
ഇത് ചെയ്തത് ആരായാലും ഇത്ര ക്രൂരത പാടില്ല. പപ്പ ആരോഗ്യം വീണ്ടെടുക്കുന്ന സമയത്തു തന്നെ വേണോ ഇങ്ങനെയൊരു ക്രൂരവിനോദം. ഷൂട്ടിങ്ങിലായതു കാരണം ഞാന്‍ ഫോണ്‍ സൈലന്റിലാക്കിയിരിക്കുകയായിരുന്നു. തിരികെ വന്ന് നോക്കുമ്പോള്‍ കാണുന്നത് വാട്ട്സ്ആപ്പിലെ വാര്‍ത്തയാണ്. ഒരു നിമിഷം ശരിക്കും തകര്‍ന്നു പോയി. ആ ഷോക്കില്‍ നിന്ന് ഇപ്പോഴും രക്ഷപെട്ടിട്ടില്ല.ഇത്തരം ഒരു വാര്‍ത്ത പ്രചരിച്ചതിനു ശേഷം വീട്ടില്‍ ഫോണ്‍ കോളിന്റെ ബഹളമായിരുന്നു. ആളുകളോട് മറുപടി പറഞ്ഞ് മടുത്തു. ഞങ്ങളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. എന്റെ പപ്പയ്ക്ക് യാതൊരു കുഴപ്പവുമില്ല. പപ്പ ആരോഗ്യവാനാണ്. ഇത്തരം ദുഷ്ടത്തരം ചെയ്യുന്നവര്‍ക്കും കാണില്ലേ വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ അവരെക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത വന്നാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ. ദൈവത്തെയോര്‍ത്ത് എന്റെ പപ്പയെ കൊല്ലരുത്.
എന്റെ പപ്പയെ കൊല്ലരുതേ കണ്ണീരോടെ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി
Tags: cyber police, daughter, death, hoax, investigate, Jagathy sreekumar, kerala, social media, sreelakshmi