പൂന്തുറയിൽ വള്ളംമറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ; അപകടം സംഭവിച്ചത് കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ കരക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂന്തുറയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറയിൽ നിന്നും പൂന്തുറ സ്വദേശിയായ ഡേവിസന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അപകടത്തെ തുടർന്ന് ഒരാൾ നീന്തി രക്ഷപ്പെട്ടു. പൂന്തുറ സ്വദേശി ജോസഫ് ആണ് രക്ഷപ്പെട്ടത്.കാണാതായവരിൽ ഒരാളെ കണ്ടെത്താനുള്ള തീര സംരക്ഷണസേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്.

ഷെവരിയാറിനെയാണ് ഇനി കണ്ടെത്താനുള്ളത്.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ കടൽക്ഷോഭത്തിൽ മറിഞ്ഞത്.

കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ തിരികെ കരക്കടുപ്പിക്കാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. കാണാതായ പൂന്തുറ, വലിയതുറ, വിഴിഞ്ഞം സ്വദേശികളായ 10 പേരിൽ ഏഴു പേരെ രക്ഷപ്പെടുത്തി.

Top