മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒപ്പിട്ടു!

Devendra-Fadnavis

മുംബൈ: മരിച്ച ഒരാളെ സ്ഥലംമാറ്റുന്ന സംഭവം വിചിത്രം തന്നെ. മന്ത്രിമാരുടെ അനാസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നുവര്‍ഷം മുന്‍പു മരിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒപ്പിടുകയായിരുന്നു. ഒന്നു വായിച്ചു പോലും നോക്കാതെ മുഖ്യമന്ത്രി ചെയ്ത നടപടി വിവാദമാകുന്നു.

മരിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് മാരുതി സബാലെയെ കോഹ്‌ലാപൂരില്‍നിന്നും നാസിക്കിലേക്ക് സ്ഥലം മാറ്റിയതായുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ഉന്നയിക്കുകയും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രവൃത്തിയില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ, സംഭവുമായി ബന്ധപ്പെട്ട് ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്യുകയും കോഹ്‌ലാപൂരിലെ പൊലീസ് സൂപ്രണ്ടിനു നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പുണ്ടായ റോഡപകടത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനായ സബാലെ കൊല്ലപ്പെട്ടത്. അഴിമതി ആരോപണത്തില്‍ ഏക്‌നാഥ് ഖഡ്‌സെ രാജിവച്ചതിനെത്തുടര്‍ന്നു ഒരു മാസത്തേക്ക് ഫഡ്‌നാവിസിനായിരുന്നു എക്‌സൈസ് വകുപ്പിന്റെ ചുമതല. ഈ കാലയളവിലാണ് സ്ഥലമാറ്റ ഉത്തരവില്‍ അദ്ദേഹം ഒപ്പിട്ടത്.

Top