ജയില്‍ പുള്ളിക്കൊപ്പം അവധിയാഘോഷിക്കാന്‍ ജോലിയുപേക്ഷിച്ച് ജയില്‍ വാര്‍ഡന്‍

എഡിന്‍ബര്‍ഗ്: പ്രണയം അന്ധമാണെന്നൊക്കെ സാഹിത്യ ഭാഷയില്‍ പറയാറുണ്ടെങ്കിലും ഏതാണ്ട് അതുപോലൊക്കെ തന്നെയാണ് എന്ന് തെളിയിക്കുകയാണ് സ്‌കോട്ട്‌ലന്റില്‍ നിന്നുള്ള വാര്‍ത്തകള്‍. ജയില്‍പുള്ളിയായിരുന്ന യുവാവിനൊപ്പം അവധിയാഘോഷിക്കാനായി ജയില്‍ ജീവനക്കാരി തന്റെ ജോലി ഉപേക്ഷിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവരുകയാണ്. സ്‌കോട്ട്‌ലന്‍ഡില്‍ ലോതിയാനിലെ ആഡിവെല്‍ ജയിലിലെ വാര്‍ഡനായിരുന്ന ക്രിസ്റ്റി ഡേവിഡ്‌സണ്‍ എന്ന ഇരുപത്തിനാലുകാരിയാണ് പ്രണയത്തിനായി ജോലി വലിച്ചെറിഞ്ഞത്. മുപ്പത്തൊന്നുകാരനാണ് ക്രിസ്റ്റിയുടെകാമുകന്‍. തുര്‍ക്കിയില്‍ വച്ച് ഇരുവരെയും മറ്റൊരു ജയില്‍ ജീവനക്കാരന്‍ കണ്ടുമുട്ടിയതോടെയാണ് പ്രണയം പുറത്തറിഞ്ഞത്.കാമുകന്‍ ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ക്രിസ്റ്റി ജോലി ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ കാരണംആരോടും പറഞ്ഞില്ല. വ്യക്തിപരമായ കാര്യങ്ങളാല്‍ രാജിവയ്ക്കുന്നു എന്നു മാത്രമാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. ബന്ധം പരസ്യമായതിനു പിന്നാലെ കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളെന്ന തലക്കെട്ടോടെയാണ് ക്രിസ്റ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.സംഭവം പുറത്തറിഞ്ഞതോടെ കാമുകന് വഴിവിട്ട സഹായം ചെയ്തു എന്ന സംശയത്തില്‍ ക്രിസ്റ്റിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ആരെ പ്രേമിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്നുമാണ് ക്രിസ്റ്റി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top