ഒബാമ അഴിച്ചുവിട്ട കൊടും ഭീകരര്‍ അഫ്‌ഗാനിസ്ഥാൻ കീഴടക്കി.ഭീകരര്‍ക്ക് കളമൊരുക്കി കൈകഴുകിയത് അമേരിക്ക താലിബാന്റെ മാസ്റ്റര്‍ മൈന്‍ഡായ 5 പേരെ അഴിച്ചുവിട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് അമേരിക്കയാണ്. ന്നരവർഷം തികയുംമുമ്പ്‌ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. അമേരിക്ക അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ സേനാ പിന്മാറ്റം ആരംഭിച്ച മേയ്‌ അവസാനത്തോടെ പ്രദേശങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തുതുടങ്ങിയ താലിബാനു മുന്നിൽ തലസ്ഥാനമായ കാബൂളും വീണതോറ്റ ഭരണം അവരുടെ കൈകളിലായി.

തീവ്ര ഇസ്ലാമിക മതമൗലികവാദികളായ താലിബാന്റെ ഭീകരവാഴ്‌ച ഒരിക്കൽ അനുഭവിച്ച അഫ്‌ഗാൻ ജനത വീണ്ടും ഇരുണ്ടകാലത്തേക്ക്‌ തള്ളപ്പെടുന്നതിന്റെ ആശങ്കയിലാണ്‌. 1996 മുതൽ 2001 വരെ അഫ്‌ഗാനിസ്ഥാൻ ഭരിച്ച താലിബാൻ സർക്കാരിനെ അമേരിക്കയുടെ ഉറച്ച സഖ്യരാഷ്ട്രങ്ങളായ സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനും മാത്രമാണ്‌ അംഗീകരിച്ചിരുന്നത്‌. അഫ്‌ഗാൻ ജനതയെ വീണ്ടും ദുരന്തത്തിലേക്ക്‌ തള്ളിയിട്ട്‌ അമേരിക്ക കൈകഴുകുമ്പോൾ ലോകം നിസ്സംഗമാണ്‌. ആ വേദന പ്രതിഫലിപ്പിക്കുന്നതാണ്‌ കഴിഞ്ഞദിവസം അഫ്‌ഗാൻ ചലച്ചിത്രകാരി സഹ്‌റാ കരിമി ലോകത്തോട്‌ നടത്തിയ അഭ്യർഥന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോ ബൈഡനാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനെന്ന് ഡൊണാള്‍ഡ് ട്രംപ് വരെ ആരോപിച്ചു. എന്നാല്‍ ബൈഡനേക്കാള്‍ വലിയ വീഴ്ച്ച സംഭവിച്ചിരിക്കുന്നത് ബരാക് ഒബാമയ്ക്കാണ്.ഒത്തുതീര്‍പ്പുകളുടെ ഭാഗമായി യുഎസ് വിട്ടുകൊടുത്ത ഭീകരരാണ് ഇപ്പോള്‍ താലിബാന്റെ ഭരണ സിരാ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. ഇപ്പോഴത്തെ അട്ടിമറിക്ക് എല്ലാവിധ തന്ത്രങ്ങളും സഹായങ്ങളും നല്‍കിയത് ഒബാമയുടെ വീഴ്ച്ച കൊണ്ട് കൈമാറിയ ഭീകരരാണ്. അഞ്ച് പേരാണ് ഇവരെന്ന് അമേരിക്കന്‍ ഇന്റലിജന്‍സും പറയുന്നു.

13 വര്‍ഷത്തോളം അമേരിക്ക യുദ്ധത്തടവുകാരായി വെച്ചവരായിരുന്നു ഈ അഞ്ച് കൊടും ഭീകരര്‍. കുപ്രസിദ്ധി നേടിയ ഗ്വാണ്ടനാമോ തടവറയിലായിരുന്നു ഇവരെ പാര്‍പ്പിച്ചത്. മുമ്പുള്ള താലിബാന്‍ സര്‍ക്കാര്‍ ഉന്നത അംഗങ്ങള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ 2014ല്‍ ബരാക് ഒബാമ സര്‍ക്കാരിന് ഇവരെ വിട്ടുകൊടുക്കേണ്ടി വന്നു. യുഎസ്സിന്റെ സൈനിക സര്‍ജന്റ് ബോവെ ബെര്‍ഗ്ദാലിനെ മോചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ അഞ്ച് പേരെയും വിട്ടുകൊടുത്തത്. ബെര്‍ഗ്ദാലിനെ അഞ്ച് വര്‍ഷത്തോളമാണ് താലിബാന്‍ തടങ്കലില്‍ വെച്ചിരുന്നത്. അന്ന് ഒരുപാട് വിമര്‍ശനങ്ങളും ഇക്കാര്യത്തില്‍ യുഎസ് നേരിട്ടിരുന്നു. സൈന്യത്തില്‍ ബെര്‍ഗ്ദാലിന്റെ നിഷേധ സ്വഭാവവും പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

താലിബാന്‍ ഫൈവ് എന്ന് പറയുന്ന അഞ്ച് കൊടുംഭീകരരാണ് അന്ന് യുഎസ് ബെര്‍ഗ്ദാലിന് പകരമായി വിട്ടുകൊടുത്തത്. മുഹമ്മദ് ഫാസി, ഖൈറുള്ള ഖെയിര്‍ഖ്വ, അബ്ദുള്‍ ഹഖ് വാസിഖ്, നൂറുള്ള നൂറി, മുഹമ്മദ് നമി ഒമാരി എന്നിവരെയാണ് വിട്ടയച്ചത്. ആറ് പേരെയായിരുന്നു താലിബാന്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഗ്വാണ്ടനാമോയില്‍ വെച്ച് കമാന്‍ഡര്‍ അവല്‍ ഗുല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതോടെയാണ് അഞ്ച് പേരെ റിലീസ് ചെയ്തത്. വിട്ടയച്ചവരില്‍ ഒരാള്‍ താലിബാന്റെ ആര്‍മി ചീഫ് ഓഫ് സ്റ്റാഫാണ്. മറ്റൊരു ഇന്റലിജന്‍സ് ഡെപ്യൂട്ടി മന്ത്രിയും. ബാക്കിയെല്ലാം ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരും വലിയ പദവികളില്‍ ഉള്ളവരുമായിരുന്നു.

യുഎസ് ഇന്റലിജന്‍സ് തീവ്രനിലപാടുകാരില്‍ ഏറ്റവും തീവ്രവാദികള്‍ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയ്ക്ക് കൊടും ഭീഷണി ഉയര്‍ത്തുന്നവരാണ് ഈ അഞ്ചുപേരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു കാരണവശാലും ഇവരെ പുറത്തുവിടരുതെന്നും, തടങ്കലില്‍ വെക്കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു. അതാണ് സൈനികന് വേണ്ടി യുഎസ് മറക്കാന്‍ തയ്യാറായത്.

അതേസമയം ഇതേ അഞ്ചുപേരാണ് 2019 മാര്‍ച്ച് മുതല്‍ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. യുഎസ്സിന്റെ വിശ്വാസം വീണ്ടെടുത്ത് താലിബാനെ വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിന്റെ ആദ്യ ചവിട്ടുപടിയായിരുന്നു ഇത്. 2019ല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശക്തമായത് ഈ അഞ്ച് പേരുടെ മികവിലായിരുന്നു. ഓരോ തവണയും ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ അഞ്ച് പേരും എത്തിയിരുന്നു. ഇവരായിരിക്കും താലിബാന്റെ ഭരണത്തിന് മേല്‍നോട്ടം വഹിക്കുകയെന്ന കൃത്യമായ സന്ദേശവും യുഎസ്സിന് ഇതിലൂടെ താലിബാന്‍ നല്‍കി.

അമേരിക്കന്‍ നയതന്ത്രജ്ഞരും സൈനിക ജനറലുമാരും വിട്ടയച്ചവരെ നോക്കിയിരിക്കുക മാത്രമാണ് ആ യോഗത്തില്‍ ചെയ്തത്. തീര്‍ത്തും നിസ്സഹായരായിരുന്നു അവര്‍. ഡൊണാള്‍ഡ് ട്രംപിനും ഇവര്‍ക്കെതിരെയുള്ള നടപടിക്ക് താല്‍പര്യമില്ലായിരുന്നു. താലിബാന്‍ സര്‍ക്കാര്‍ വിദേശ കാര്യ മന്ത്രിയായിരുന്നു മുല്ല ഖെയിര്‍ഖ്വ. ഈ അഞ്ച് പേരില്‍ ഏറ്റവും കുപ്രസിദ്ധി നേടിയത് മുല്ല ഫസല്‍ മസ്ലൂമായിരുന്നു. ഒരു മുന്‍നിര പോരാളിയായിരുന്നു ഇയാള്‍. താലിബാന്‍ സൈനിക മേധാവി കൂടിയായിരുന്നു മസ്ലൂം. മറ്റ് നാല് പേര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പരാതികള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ പറഞ്ഞു പോരുന്നവ മാത്രമായിരുന്നു. തെളിവ് ഇല്ലായിരുന്നു. എന്നാല്‍ മുല്ലാ മസ്ലൂം അങ്ങനെയല്ലായിരുന്നു. ഇയാള്‍ക്കെതിരെ കാര്യമായ തെളിവുകളുണ്ടായിരുന്നു. കൂട്ടക്കൊലകളുടെ ആശാനായിട്ടാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. എതിരാളികളെയും സാധാരണ ജനങ്ങളെയും ക്രൂരമായി പീഡിപ്പിക്കുന്നതില്‍ പേരുകേട്ട ഭീകരനായിരുന്നു മസ്ലൂം.

അതേസമയം ഇവര്‍ക്കെതിരെയുള്ള ജയില്‍ റിപ്പോര്‍ട്ടും ഞെട്ടിപ്പിക്കുന്നതായിരുന്നു. സൈനിക ഉദ്യോഗസ്ഥരുമായി യാതൊരു സഹകരണവും ഇവരില്‍ നിന്നുണ്ടായില്ല. സുരക്ഷാ ഗാര്‍ഡുകള്‍ക്ക് നേരെ പാലിന്റെ കുപ്പി വലിച്ചെറിയുക, ഇവരുടെ തലയിണകള്‍ പ്രതിഷേധ സൂചകമായി വലിച്ച് കീറുക തുടങ്ങിയ പ്രവര്‍ത്തികളും ഇവരില്‍ നിന്നുണ്ടായിരുന്നു. ക്രൂരമായ പെരുമാറ്റമെന്നാണ് സൈനികര്‍ ഇവരെ കുറിച്ച് പറഞ്ഞിരുന്നത്.

മുല്ലാ ഖെയിര്‍ഖ്വയെ കുറിച്ച് വേറെയും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മയക്കുമരുന്ന് കടത്താണ് ഇതില്‍ പ്രധാനം. ഒസാമ ബിന്‍ലാദനും അല്‍ ഖ്വായിദയുമായി അടുത്ത ബന്ധം ഖെയിര്‍ഖ്വയ്ക്കുണ്ടായിരുന്നു. ആരോപണങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ ഇവര്‍ തള്ളിയതാണ്. ദീര്‍ഘകാലമായി ഇവര്‍ ഭരണത്തിലെത്താന്‍ കാത്തിരിക്കുകയാണ്. താലിബാന്‍ ഭരണത്തിന്റെ മാസ്റ്റര്‍ മൈന്‍ഡായിരിക്കും ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെ വീഴ്ച്ച ഉറപ്പിച്ചതും ഇവരുടെ ഇടപെടലുകളാണ്. അതേസമയം തന്നെ ഭീകര സംഘടനകളുമായി ഇവര്‍ക്കുള്ള ബന്ധമാണ് അമേരിക്കയെ അടക്കം ആശങ്കപ്പെടുത്തുന്നത്. വീണ്ടും പശ്ചിമേഷ്യയില്‍ തീവ്രവാദം ശക്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. അത്രയ്ക്കധികം ബന്ധങ്ങളുണ്ട് ഇവര്‍ക്ക്. മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ ഇവര്‍ വീണ്ടും ആരംഭിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. താലിബാന് ഫണ്ടിന്റെ വലിയ ആവശ്യമുണ്ട്. അന്താരാഷ്ട്ര സമൂഹം സഹകരിക്കാത്തതിനാല്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തന്നെ ഇവര്‍ പിന്തുടരാനാണ് സാധ്യത.

അതേസമയം ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടി അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചിരിക്കുകയാണ്. കൊടുഭീകരരായ ഐസിസ്, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ എന്നിവര്‍ കാബൂളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവേശിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഭയത്തിന് കാരണം വേറെ തേടേണ്ടതില്ല.

താലിബാന്‍ വന്നതോടെ ഈ തീവ്രവാദ സംഘടനകളുടെ വസന്ത കാലമാണ്. ഇവര്‍ ഒരുമിച്ചല്ല പക്ഷേ പ്രവര്‍ത്തിക്കുന്നത്. കാബൂളിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തനം. താലിബാന്റെ നിയന്ത്രണത്തിലുമല്ല ഇവര്‍. അതേസമയം താലിബാന് ഇവരുടെ സാന്നിധ്യത്തെ കുറിച്ച് അറിയാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം കാബൂളില്‍ നിന്ന് ഇവരെ അകറ്റി നിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും താലിബാന്‍ നടത്തും. താലിബാന്‍ സ്ഥാപകന്റെ മകന്‍ മുല്ലാ യാക്കൂബിന്റെ ദൗത്യം തന്നെ വിദേശ ഭീകര സംഘടനകളെ പടിക്ക് പുറത്താക്കലാണ്.

സോവിയറ്റ്‌ യൂണിയനും സോഷ്യലിസ്റ്റ്‌ ചേരിക്കുമെതിരെ അമേരിക്ക നടത്തിയ ശീതയുദ്ധത്തിന്റെ സന്തതിയാണ്‌ താലിബാൻ. 1978ൽ അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ (പിഡിപി) സോഷ്യലിസ്റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക പണവും ആയുധവും ഒഴുക്കി സംഘടിപ്പിച്ച മുജാഹിദീനുകളിൽനിന്നാണ്‌ താലിബാന്റെ പിറവി. ഗോത്രത്തലവന്മാരും ഫ്യൂഡൽ മാടമ്പിമാരും ആധിപത്യം പുലർത്തിയിരുന്ന രാജ്യത്തെ, ആധുനിക മതേതര സോഷ്യലിസ്റ്റ്‌ രാജ്യമാക്കാൻ പിഡിപി സർക്കാർ നടത്തിയ ശ്രമങ്ങളിൽ രോഷംപൂണ്ട പിന്തിരിപ്പന്മാരെ അമേരിക്ക ആയുധമാക്കുകയായിരുന്നു.

പിഡിപി സർക്കാരുമായുള്ള കരാറനുസരിച്ച്‌ എത്തിയിരുന്ന സോവിയറ്റ്‌ സേന 1989ൽ അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ പിൻവാങ്ങാൻ നിർബന്ധിതമായി. മൂന്നുവർഷം തികയുംമുമ്പ്‌ സോഷ്യലിസ്റ്റ്‌ പ്രസിഡന്റ്‌ ഡോ. മുഹമ്മദ്‌ നജിബുള്ള അട്ടിമറിക്കപ്പെട്ടു. തുടർന്ന്‌ മുജാഹിദീനുകൾ അധികാരത്തിലെത്തിയതും അവർക്കിടയിലെ തമ്മിലടിക്കിടെ പാകിസ്ഥാന്റെ സഹായത്തോടെ താലിബാൻ അധികാരം പിടിച്ചതും ചരിത്രം.

സോഷ്യലിസ്റ്റ്‌ സർക്കാരിൽ വിദ്യാഭ്യാസമന്ത്രിവരെയായി ഉയർന്ന സ്‌ത്രീകൾ താലിബാൻഭരണത്തിൽ വെറും അടിമകളായി. അവർക്ക്‌ ഒരുവിധ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസം വിലക്കിയ താലിബാൻ 12 വയസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ ഒറ്റയ്‌ക്ക്‌ പുറത്തിറങ്ങരുതെന്ന്‌ നിഷ്‌കർഷിച്ചിരുന്നു. വനിതകൾ ജോലിക്ക്‌ പോകുന്നത്‌ തടഞ്ഞു. നിരവധി സ്‌കൂളുകളും തിയറ്ററുകളും കലാകേന്ദ്രങ്ങളും തകർത്തു. അഫ്‌ഗാനിസ്ഥാന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശേഷിപ്പുകളായി നൂറ്റാണ്ടുകളോളം ബാമിയാനിൽ നിലകൊണ്ട കൂറ്റൻ ബുദ്ധസ്‌തൂപങ്ങൾ ഡൈനാമിറ്റ്‌ വച്ച്‌ തകർത്തതും ലോകം വേദനയോടെ കണ്ടു. മാറിയ താലിബാനാണ്‌ ഇപ്പോഴുള്ളത്‌ എന്ന്‌ അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരുമാറ്റവുമില്ല എന്നാണ്‌ അവിടെനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്‌. പഴയ ഇരുണ്ടകാലത്തേക്കാണ്‌ ആ രാജ്യം വീണ്ടും പതിക്കുന്നത്‌.

Top