ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബരാക് ഒബാമയ്ക്ക് നടി പൂനം കൗര്‍ നല്‍കിയത് ഒരു പ്രത്യേക സമ്മാനമാണ്‌…  

 

 

 

ന്യൂഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നടി പൂനം കൗറിന്റെ വക സമ്മാനം.കൈത്തറി തുണിത്തരങ്ങളാണ് നടി ഒബാമയ്ക്ക് സമ്മാനിച്ചത്.ആന്ധ്രപ്രദേശ് കൈത്തറിയുടെ പ്രചരണാര്‍ത്ഥമാണ് പൂനം കൗര്‍ തുണിത്തരങ്ങള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. ഒബാമ- ഫൗണ്ടേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് പൂനം ഇത് സമ്മാനിച്ചത്. താന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബരാക് ഒബാമയെ അടുത്തുകണ്ട് സംസാരിക്കാനും സമ്മാനം നല്‍കാനും സാധിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് പൂനം കൗര്‍ പ്രതികരിച്ചു.

Top