ജലന്ദര്‍ ബിഷപ്പിനെതിരെ വാട്‌സ് ആപ്പ് ചാറ്റും സംഭാഷണങ്ങളുമുള്‍പ്പെടെ വക്തമായ തെളിവുണ്ട്: കന്യാസ്ത്രീക്ക് പിന്തുണയുമായി വികാരി

കോട്ടയം: കത്തോലിക്ക സഭയെ നാണക്കേടിലാക്കിയ ലൈംഗികാരോപണ വിവാദത്തില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളെ പിന്തുണച്ച് ഇടവക വികാരിയും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖയും വാട്സ്ആപ്പ് സന്ദേശങ്ങളും അടക്കം ശക്തമായ തെളിവുകളാണ് കന്യാസ്ത്രീയുടെ പക്കലുളളതെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍.

താന്‍ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചതായി നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നും ഇക്കാര്യത്തില്‍ വേഗം ഒത്തുതീര്‍പ്പുണ്ടാക്കണമെന്നും താന്‍ ബിഷപ്പിന്റെ സഹായിയെ വിളിച്ച് അഭ്യര്‍ത്ഥിച്ചതായാണ് ഇടവക വികാരി പറഞ്ഞത്. എന്നാല്‍ വിഷയം ഗൗരവത്തിലെടുക്കാന്‍ ബിഷപ്പിന്റെ സഹായി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരായ വൈദികരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തല്‍ കന്യാസ്ത്രീയുടെ സഹോദരി ഒരു ചാനലിനോട് വെളിപ്പെടുത്തി. വിധവയായ സഹോദരിയുടെ മകനെയും സഹോദരനെയും ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നും സഹോദരി പറഞ്ഞു. കേസ് അവസാനിപ്പിക്കാത്തതിനാല്‍ തനിക്കെതിരെ കള്ളകേസ് നല്‍കിയെന്ന് കന്യാസ്ത്രീയുടെ സഹോദരനും ആരോപിച്ചു. സഭയ്ക്ക് പണവും സ്വാധീനവും ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരി പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ഇടനിലക്കാരനായി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരുമായും ഇക്കാര്യം സംസാരിച്ചിരുന്നു. പരാതി നല്‍കി, കഴിഞ്ഞ 30-ാം തിയതിക്കകം പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നതായും വികാരി വെളിപ്പെടുത്തി. നേരത്തെ ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കന്യാസ്ത്രി വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം നടത്തിയ മൊഴിയെടുപ്പിലാണ് അവര്‍ തന്റെ നിലപാട് അറിയിച്ചത്. മൊഴിയെടുപ്പിനു പിന്നാലെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ മൊഴിയുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ മഠത്തില്‍ ഫോറന്‍സിക് സംഘവു പരിശോധന നടത്തി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മഠത്തിലെ 20-ാം നമ്പര്‍ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിക്കുമോ എന്നാണ് ഫോറന്‍സിക് സംഘം പരിശോധിക്കുന്നത്.

ഫോറന്‍സിക് സംഘത്തോടൊപ്പം വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കേസില്‍ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തലും ഇതോടൊപ്പം നടന്നു. ജലന്ധര്‍ രൂപതയുടെ കീഴില്‍ വരുന്ന കന്യാസ്ത്രീ മഠമാണ് കുറുവിലങ്ങാട്ടേത്. മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യതയിലേക്ക് കടക്കുകയാണെന്ന് കത്തോലിക്കാ സഭയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഷപ്പ് ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായി കന്യാസ്ത്രീ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ശല്യം കൂടിയപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണില്‍ അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇതുതുടര്‍ന്നാല്‍ തനിക്കു സന്ന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുമെന്ന് ബിഷപ്പിനോടും പലതവണ പറഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തി. ഇതെല്ലാം സഭയിലെ പ്രതിസന്ധി അതിരൂക്ഷമാക്കുന്നതാണ്. ക്രിമിനല്‍നടപടിനിയമം 164-ാം വകുപ്പനുസരിച്ച് മജിസ്‌ട്രേട്ടിന് മുമ്പാകെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് അപേക്ഷിച്ചിട്ടുണ്ട്.

2014 മെയ് അഞ്ചിന് തൃശ്ശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ ആദ്യമായി താമസിക്കാന്‍ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യകുര്‍ബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളില്‍, മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടെ എത്തിയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിന് കുരുക്ക് മുറുകുകയാണ്. കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയ്ക്ക്, കേരളത്തില്‍ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാല്‍, ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തില്‍ സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. താമസിക്കാന്‍ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു. ഫോണില്‍ അശ്ലീലം പറയുന്നത് തുടര്‍ന്നപ്പോള്‍, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു.

Top