നടന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ജയിലര്‍’. ഏറെ കൊട്ടിക്കലാശത്തിനും ആവേശത്തിനും ഇടയില്‍ ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തു. രജനികാന്തിന്റെ ജയിലര്‍ കാണാന്‍ ചെന്നൈയിലേക്ക് എത്തിയ ജാപ്പനീസ് ദമ്പതികള്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
സിനിമ കാണാന്‍ ഒസാക്കയില്‍ നിന്ന് ചെന്നൈയിലേക്ക് ഒരു ജാപ്പനീസ് ദമ്പതികള്‍ യാത്ര ചെയ്യുന്ന വീഡിയോ വൈറലായിരിക്കുന്നത്. ജാപ്പനീസ് ദമ്പതികള്‍ രജനികാന്തിന്റെ ചിത്രം തിയേറ്ററില്‍ കണ്ടതിന്റെ ആവേശം മറ്റ് ആരാധകരുമായി പങ്കിടുന്ന വീഡിയോ വാര്‍ത്താ ഏജന്‍സി പിടിഐ ട്വിറ്ററില്‍ പങ്കിട്ടു.
ജപ്പാനില്‍ നിന്ന് ചിത്രം കാണാനായി ചെന്നൈയിലേക്ക് എത്തിയതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകരിലൊരാളായ യസുദ ഹിഡെതോഷി പറഞ്ഞു. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണന്‍, തമന്ന, വിനായകന്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ‘ജയിലറിന്’ സംഗീതം നല്‍കിയിരിക്കുന്നത്. ‘കാവാല’, ‘ഹുക്കും’ എന്നീ രണ്ട് ഗാനങ്ങളാണ് ചാര്‍ട്ട്ബസ്റ്ററുകളായി മാറിയത്.